സിഐ നവാസിന്റെ തിരോധാനം: മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ഭാര്യ; എസിപിയെ ചോദ്യം ചെയ്തു  

130 0

കൊച്ചി: മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് തന്റെ ഭര്‍ത്താവ്‌നാടുവിട്ടിരിക്കുന്നതെന്ന്കാണാതായ എറണാകുളംസെന്‍ട്രല്‍ പോലിസ് സി ഐ നവാസിന്റെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എറണാകുളം എ.സി.പി സു
രേഷ്‌കുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ
തായും ഇവര്‍ പറഞ്ഞു.മേലുദ്യോഗസ്ഥനില്‍ നിന്നുംപീഡനം ഉണ്ടാകുന്നതായിനവാസ് തന്നോടു പലപ്പോഴുംപറഞ്ഞിരുന്നു.അനാവശ്യമായികള്ളക്കേസുകള്‍ എടുക്കാന്‍മേലുദ്യോഗസ്ഥര്‍ ഒരു പാട്‌നിര്‍ബന്ധിച്ചിരുന്നുവെന്നുംനവാസ് പറഞ്ഞിരുന്നു.അതില്‍നവാസ് മാനസിക വിഷമത്തിലായിരുന്നു.ഏതൊക്കെമേലുദ്യോഗസ്ഥാരാണ് ഇത്തരത്തില്‍ നിര്‍ ന്ധിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.പക്ഷേ ഒന്നു രണ്ടു പേരുണ്ട്.അതാരാണെന്ന് പറഞ്ഞിട്ടില്ല.ഇതില്‍ഐ ജി റാങ്കിലുള്ളഉദ്യോഗസ്ഥരുേണ്ടായെന്നമാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉെണ്ടന്നാണ് തനിക്ക്‌തോന്നുന്നതെന്നായിരുന്നു മറുപടി. സര്‍വീസില്‍ കയറിയിട്ട്ഇതുവരെ ഒരു രൂപ പോലുംകൈക്കുലിവാങ്ങാത്ത ആളായിരുന്നു നവാസ്.ആരുടെയുംനിര്‍ബന്ധത്തിന് വഴങ്ങിക്കൊടുത്തിട്ടുമില്ല.പീഡനം തുടര്‍ന്ന്‌സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സഹാചര്യമുണ്ടായതുകൊണ്ടായിരിക്കുംഅദ്ദേഹം പോയതെന്നും ഭാര്യപറഞ്ഞു. കാണാതാകുന്നതിനുമുമ്പ് എസിപി സുരേഷ്‌കുമാര്‍നവാസിനെ മാനസികമായുംവ്യക്തിപരമായും വയര്‍ലെസ്‌സെറ്റിലൂടെ അധിക്ഷേപിച്ചുവെന്നും നവാസിന്റെ ഭാര്യപറഞ്ഞു. മുഖ്യമന്ത്രിക്കുനല്‍കിയ പരാതിയില്‍ താന്‍ഇത് പറഞ്ഞിട്ടുണ്ട്.ആ സംഭവത്തിനു ശേഷം വളരെ വിഷമത്തോടെയാണ് നവാസ് വീട്ടിലെത്തിയത്. ആദ്യം വീട്ടില്‍വന്നിട്ട് വീണ്ടും യൂനിഫോമില്‍പുറത്തു പോയി. പിന്നീട് പുലര്‍ച്ചെ നാലുമണിയോടെയാണ് തിരികെ വീണ്ടും വീട്ടില്‍വന്നത്.വളരെ വിഷമത്തോടെയാണ് വന്നത്.എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒരു പാട് വഴക്ക് കേട്ടെന്നും എസിപിയുമായി വയര്‍ലെസ് സെറ്റിലൂടെവിഷയമുണ്ടായെന്നും താനാകെ വിഷമത്തിലാണെന്നുംഇപ്പോള്‍ ഒന്നും തന്നോടു ചോദിക്കരുതെന്നുമായിരുന്നു മറുപടി.പിന്നീട് അല്‍പന നേരം കിടന്നിട്ട് വീണ്ടും എഴുന്നേറ്റ് പോയി ടി വി ഓണ്‍ ചെയ്തു കാണുന്നുണ്ടായിരുന്നു. ഈ സമയംതാന്‍ പോയി കിടന്നു. പിന്നീട് അല്‍പം കഴിഞ്ഞു താന്‍നോക്കുമ്പോള്‍ ആളെ കാണാനില്ലായിരുന്നു.നവാസിനെകാണാതയതിനു ശേഷം താന്‍അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ നടപടിയുണ്ടാക്കാമെന്ന്പറയുന്നതല്ലാതെ നടപടികള്‍ഉണ്ടാകുന്നില്ല. ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായതാണ്. സൗത്ത് പോലിസില്‍പരാതി നല്‍കിയതു കൂടാതെഇന്നലെ വൈകുന്നേരം താന്‍കുട്ടികളെയും കൂട്ടി കമ്മീഷണറെ പോയി കണ്ടു പരാതിനല്‍കി. ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.നവാസ് കൊല്ലത്ത് നിന്നുംകെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവിദൃശ്യം കിട്ടിയിട്ടുെണ്ടന്നു പറഞ്ഞു പോലിസ് വീട്ടിലെത്തിയിരുന്നു. ഈ ദൃശ്യം തന്നെ അവര്‍കാണിച്ചു. ഇതല്ലാതെ മറ്റൊരുവിവരവും തനിക്കറിയില്ലഎന്നും ഭാര്യ പറഞ്ഞു.

അതിനിടെ, നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കൊച്ചി എസിപി സുരേഷ്‌കുമാറിനെ ഡിസിപി പൂങ്കുഴലിചോദ്യംചെയ്തു. ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ നവാസിനു മേല്‍ ഉണ്ടായിരുന്നോഎന്നതടക്കമുള്ള കാര്യങ്ങളാണ് എസിപിയോട് ചോദിച്ചത്.കൂടാതെ വയര്‍ലെസ്സിലൂടെനവാസിനെ ശകാരിച്ചത് ഉള്‍െപ്പടെയുള്ള കാര്യങ്ങളുംചോദിച്ചതായാണ് സൂചന.ഒരു മണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടുനിന്നു.അന്വേഷണം അതിന്റെ വഴിക്ക്‌നടക്കട്ടെയെന്നും താന്‍ അന്വേഷണവുമായി പൂര്‍ണമായുംസഹകരിക്കുമെന്നും ചോദ്യംചെയ്യലിനു ശേഷം എസിപിസുരേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം നവാസിനായി തെക്കന്‍കേരളത്തില്‍ അന്വേഷണംശക്തമാക്കിയിരിക്കുകയാണ്‌പൊലീസ്.

Related Post

ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഇന്നവസാനിക്കും

Posted by - Oct 19, 2019, 09:59 am IST 0
തിരുവനന്തപുരം : അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. ഒക്ടോബർ 21 നാണ് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങൾ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു…

സൗമ്യയെ തീകൊളുത്തി കൊന്ന അജാസ് മരിച്ചു  

Posted by - Jun 19, 2019, 07:04 pm IST 0
ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്തു വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സിപിഒ എന്‍.എ.അജാസ് മരിച്ചു.…

ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Dec 30, 2019, 10:13 am IST 0
തിരുവനന്തപുരം:  ചരിത്ര കോണ്‍ഗ്രസില്‍ ഗവർണർ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയ നിലപാടിൽ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്നും, പാർലമെന്റ് പാസാക്കിയ നിയമം…

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍സ്‌ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയില്‍  

Posted by - Feb 26, 2021, 03:43 pm IST 0
കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സ്‌ഫോടക വസ്തുകളോടൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെന്നൈ- മംഗലാപുരം…

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ  

Posted by - May 25, 2019, 04:47 pm IST 0
കല്പറ്റ: വയനാട് പനമരം നിര്‍വാരത്ത് കടബാധ്യതമൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. നീര്‍വാരം സ്വദേശി ദിനേശന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ…

Leave a comment