മെഡിക്കല്‍ പ്രവേശനത്തിന് സാമ്പത്തികസംവരണം: വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി  

305 0

തിരുവനന്തപുരം: എംബിബിഎസ് പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ തിരുത്തി. സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളജുകളിലും സംവരണം ഏര്‍പ്പെടുത്തിയതായിരുന്നു വിവാദമായത്. എന്നാല്‍ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും സീറ്റുകള്‍ കൂട്ടി സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയെന്നും ആരോപണമുണ്ട്. അതേ സമയം ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

സാമ്പത്തിക സംവരണത്തിനായുള്ള അധിക സീറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയപരിധി ചൊവ്വാഴ്ച്ച അവസാനിച്ചിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷ പദവിയില്ലാത്ത എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം 10% കൂട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയതാണ് വിവാദമായത്. ഇതിനെതിരെ ന്യൂനപക്ഷ പദവിയുള്ള പത്ത് മെഡിക്കല്‍ കോളേജുകള്‍ പ്രതിഷേധമറിയിച്ചു. തങ്ങള്‍ക്കും അധിക സീറ്റ് വേണമെന്നും ഇല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനുമായിരുന്നു മാനേജ്‌മെന്റുകളുടെ വാദം. സംഭവം വിവാദമായതോടെ ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അധിക സീറ്റ് നല്‍കി.മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയെന്നും ആരോപണമുണ്ട്. വര്‍ക്കല എസ്.ആര്‍.മെഡിക്കല്‍ കോളേജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിനും അധിക സീറ്റ് നല്‍കിയതിനെതിരെയാണ് ആരോപണം. സാമ്പത്തിക സംവരണത്തിന് കീഴിലുള്ള 10 ശതമാനം അധികസീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ചും അവ്യക്തതയുണ്ട്.

അതേസമയം ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ക്ക് എം ബി ബി എസിന് 15 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.എന്‍ ആര്‍ ഐ ക്വാട്ടയ്ക്ക് പുറമേയാണ് 15 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം ബി ബി എസിന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം കുറയുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Related Post

അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Posted by - Oct 31, 2019, 03:13 pm IST 0
ഉച്ചയോടെ മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാല് ജില്ലകളില്‍…

കനത്തമഴ തുടരുന്നു; മരണം 57; കവളപ്പാറയില്‍ വീണ്ടും മണ്ണിടിഞ്ഞു; 54പേര്‍ ഇനിയും മണ്ണിനടിയില്‍  

Posted by - Aug 11, 2019, 07:06 am IST 0
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴതുടരുന്നു. തോരാമഴയില്‍ 57പേരാണ് ഇതേവരെ മരിച്ചത്.കഴിഞ്ഞ ദിവസത്തെ കനത്തമണ്ണിടിച്ചിലില്‍ വിറങ്ങലിച്ചനിലമ്പൂര്‍ കവളപ്പാറയില്‍രക്ഷാപ്രവര്‍ത്തനത്തിനിടെവീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി.ഇന്നലെ മാത്രം ആറ് മൃതദേഹങ്ങളാണ് ഇവിടെ നിന്ന്കണ്ടുകിട്ടിയത്.…

മഞ്ചേശ്വരത്ത് യുവതി കള്ളവോട്ടിന് ശ്രമിച്ചു 

Posted by - Oct 21, 2019, 02:22 pm IST 0
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് യുവതി കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ  പോലീസ് കസ്റ്റഡിയിലായി. ബാക്രബയൽ സ്‌കൂളിലെ 42 നമ്പർ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്.  നബീസ എന്ന യുവതിയെയാണ്…

തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ  അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

Posted by - Feb 14, 2020, 10:37 am IST 0
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്പെഷ്യൽ ആംഡ് പൊലീസ് ബ​റ്റാലിയനിൽനിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ  അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ…

ഗവർണ്ണർ വിയോജിപ്പോടെ നയപ്രഖ്യാപന പ്രസംഗം നടത്തി 

Posted by - Jan 29, 2020, 01:50 pm IST 0
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ സിഎഎ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വിയോജിപ്പ് രേഖപ്പെടുത്തി  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. പൗരത്വ വിരുദ്ധ പരാമര്‍ശമുള്ള നയപ്രഖ്യാപനത്തിലെ 18-ാം പാരഗ്രാഫ്…

Leave a comment