ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും വഴിപാടും നടത്തി മോദി  

276 0

ഗുരുവായൂര്‍: ഗുരുവായൂരപ്പനെ വണങ്ങി താമരപ്പൂവില്‍ തുലാഭാരവും കദളിക്കുലയും മഞ്ഞപ്പട്ടും ഉരുളി നിറയെ നെയ്യും സമര്‍പ്പിച്ച് മുഴുകാപ്പ് കളഭച്ചാര്‍ത്തും വഴിപാട് നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ 10 മണിക്ക് ശ്രീകൃഷ്ണക്ഷേത്രത്തില്‍ എത്തിയ മോഡിയെ കിഴക്കേ നടയില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും ക്ഷേത്രദര്‍ശനം നടത്തി. കേരളീയ വേഷത്തിലാണ് ക്ഷേത്രദര്‍ശനത്തിനായി മോഡി എത്തിയത്.

ക്ഷേത്രത്തിനുള്ളിലേക്ക് കയറിയ പ്രധാനമന്ത്രി നിശ്ചയിച്ച പ്രകാരമുള്ള വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തി. 10.41 ഓടെ ദേവസ്വം ഉമസ്ഥതയിലുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. 11.10 വരെ ക്ഷേത്രത്തില്‍ തുടരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരത്തെ അദ്ദേഹം ക്ഷേത്രത്തില്‍ നിന്നിറങ്ങി. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് നടന്നാണ് പോയത്. 11.15 വരെ ഗസ്റ്റ് ഹൗസില്‍ ചെലവഴിച്ചു. ഇതിനിടെ ദേവസ്വം പ്രതിനിധികള്‍ ഗുരുവായൂര്‍ വികസനത്തിനുള്ള 450 കോടിയുടെ പദ്ധതിയും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

11.30 ഓടെ ഗുരുവായൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി ആയശേഷമുള്ള ആദ്യ പൊതുപരിപാടിയാണിത്. തുടര്‍ന്ന് ഹെലികോപ്ടര്‍മാര്‍ഗം കൊച്ചിയില്‍ എത്തിയ ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചുപോയി.

Related Post

ജോസ് കെ മാണിക്കു തിരിച്ചടി; ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്കു സ്റ്റേ  

Posted by - Jun 17, 2019, 08:57 pm IST 0
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ…

സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച  എംഎല്‍എമാര്‍ക്ക് ശാസന

Posted by - Nov 21, 2019, 05:20 pm IST 0
തിരുവനന്തപുരം: സ്പീക്കറുടെ ഡയസില്‍ക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ശാസന. റോജി ജോണ്‍, അന്‍വര്‍ സാദത്ത് എല്‍ദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്.…

ബിജെപിയുടെ നീതി രക്ഷാ മാർച്ച് ഇന്ന് തുടങ്ങും.

Posted by - Nov 6, 2019, 10:09 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ പുനരന്വേഷണം വേണം എന്നാവശ്യപ്പെട്ടുക്കൊണ്ടുള്ള ബിജെപിയുടെ നീതി രക്ഷാ മാർച്ച് ഇന്ന് തുടങ്ങും. വൈകിട്ട് മൂന്ന് മണിക്ക് അട്ടപ്പളളത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച്…

ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക്; കെ രാജന്‍ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ്  

Posted by - Jun 24, 2019, 06:55 pm IST 0
തിരുവനന്തപുരം: ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്‍ കാബിനറ്റ് റാങ്കോടെ നിയമസഭാ ചീഫ് വിപ്പാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇ.പി.ജയരാജനെ  വീണ്ടും  മന്ത്രിയായി…

പൂരം കാണണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം; പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല  

Posted by - Apr 14, 2021, 03:51 pm IST 0
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇത്തവണ പത്തുവയസിനു താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല.  45 വയസു കഴിഞ്ഞവര്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ വേദികളിലേക്കു പ്രവേശിപ്പിക്കൂ. അതല്ലെങ്കില്‍ 72 മണിക്കൂറിനു മുമ്പെങ്കിലും…

Leave a comment