ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

448 0

ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍ മലയാളികളാണ്. ആകെ 12 ഇന്ത്യക്കാര്‍  മരിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലാണ് അപകടം.

ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസാണ് വ്യാഴാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന്‍ നബീല്‍(25) തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍(40), തൃശൂര്‍ സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേര്‍ മുംബൈ സ്വദേശികളും ഒരാള്‍ രാജസ്ഥാന്‍ സ്വദേശിയുമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു പാക്ക് സ്വദേശികളും ഒമാന്‍ സ്വദേശിയും അയര്‍ലന്റ് സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വച്ചിരുന്ന സൈന്‍ ബോര്‍ഡിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസിന്റെ ഇടതുവശത്ത് മുകള്‍ഭാഗം നിശേഷം തകര്‍ന്നു. പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.

ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ബസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗം പേരുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ.

ദുബായില്‍ സെഞ്ചുറി മെക്കാനിക്കല്‍ സിസ്റ്റംസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് മരിച്ച ദീപക് കുമാര്‍.  ഭാര്യ ആതിര മകള്‍ അതുല്യ(4) എന്നിവര്‍ പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഒമാനില്‍ ബന്ധുവിനൊപ്പം ഈദ് ആഘോഷിച്ചു മടങ്ങുകയായിരുന്നു കുടുംബം.  ഉമ്മറും മകനും മകളുടെ കുടുംബത്തിനൊപ്പം ഒമാനില്‍ ഈദ് ആഘോഷിച്ചിട്ട് മടങ്ങുകയായിരുന്നു.

Related Post

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

ലോകത്തെ ഭീതിയിലാഴ്ത്തി എബോള രോഗം വീണ്ടും പടരുന്നു

Posted by - May 9, 2018, 12:20 pm IST 0
കിന്‍ഷാസ: ലോകത്തെ ഭീതിയിലാഴ്ത്തി നാളുകള്‍ക്ക് ശേഷം എബോള രോഗം വീണ്ടും പടരുന്നു. മൃഗങ്ങളില്‍ നിന്നാണ് അതീവ അപകടകാരികളായ എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.  നിരവധി പേര്‍ക്ക് രോഗം…

ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് വന്‍ വരവേല്‍പ്പ്

Posted by - May 30, 2018, 10:20 am IST 0
ജെക്കാര്‍ത്ത: കിഴക്കേഷ്യന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയില്‍ എത്തിയ മോദിക്ക് രാജ്യത്ത് വന്‍ വരവേല്‍പ്പ്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയോടെയാണ് പ്രധാനമന്ത്രി മോദി ജെക്കാര്‍ത്തയില്‍ എത്തിയത്.  മുസ്ലീം രാജ്യമായ…

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരന്‍  

Posted by - May 1, 2019, 10:08 pm IST 0
ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് യുഎന്‍ രക്ഷാ സമിതി മസൂദ് അസ്ഹറിനെ ആഗോള…

പൈലറ്റുമാരുടെ സമരം: ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി

Posted by - Sep 9, 2019, 05:52 pm IST 0
ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന്  ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതൽ  സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ്…

Leave a comment