ആശങ്കകളൊഴിഞ്ഞു; ഏഴാമത്തെയാളിനും നിപയില്ല  

95 0

ഡല്‍ഹി: പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ക്കും നിപ വൈറസ് ബാധയില്ലെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ വ്യക്തമായിരുന്നു.  

അതേസമയം നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ഇന്നലെ ബന്ധുക്കളുമായി ഇന്റര്‍കോം വഴി സംസാരിച്ചിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ബോധ്യമായ നിലയ്ക്ക് പനി ഭേദപ്പെടുന്ന മുറയ്ക്ക് അവര്‍ക്ക് ആശുപത്രി വിടാനാകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. തികച്ചും ആശ്വാസകരമായ പരിശോധനാഫലമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ലക്ഷണങ്ങള്‍ കാണിച്ചവരില്‍ നിന്നും ശേഖരിച്ച എട്ട് രക്തസാമ്പിളുകളായിരുന്നു പരിശോധിച്ചത്. എറണാകുളത്തുനിന്നും ഏഴ് രക്തസാമ്പിളുകളും തൃശ്ശൂരില്‍ നിന്ന് ഒന്നുമാണ് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം മാത്രമാണ് പോസിറ്റീവായി വന്നത്.

ഇപ്പോള്‍ യാതൊരു തരത്തിലുള്ള ആശങ്കയ്ക്കും ഇടയില്ലെന്നും എന്നാല്‍ നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പീരീഡ് തീരുന്നതുവരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ജാഗ്രതയ്ക്കും കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള സമയമാണ് ഇന്‍ക്യുബേഷന്‍ പീരീഡ്. പനി ലക്ഷണങ്ങളുമായി എത്തുന്നവരുടെയെല്ലാം രക്തസാമ്പിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. നിപ ബാധിതനായ യുവാവുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തില്‍ തുടരും. 318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ ഭീതി നീക്കാന്‍ ജൂലൈ പകുതി വരെയെങ്കിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതയില്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

Related Post

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST 0
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: നിലപാടിലുറച്ച് കളക്ടര്‍; ആന ഇടഞ്ഞാല്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി; പൂരത്തെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രന്‍  

Posted by - May 9, 2019, 07:08 pm IST 0
തൃശൂര്‍: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതുമായി ബന്ധപ്പെട്ടുള്ള കോലാഹലം മുറുകുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ്…

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; വീട്ടുമുറ്റങ്ങള്‍ പൊങ്കാലക്കളങ്ങളായി  

Posted by - Feb 27, 2021, 06:40 am IST 0
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാരയടുപ്പില്‍ തീപകര്‍ന്നു. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷമാണ് പണ്ടാരയടുപ്പില്‍ അഗ്‌നി തെളിച്ചത്. തുടര്‍ന്ന് ഭക്തര്‍ തങ്ങളുടെ വീടുകളില്‍ തയ്യാറാക്കിയ അടുപ്പുകളിലും തീ…

സൈന്യത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ഭരണഘടനാ മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു

Posted by - Feb 15, 2020, 10:35 am IST 0
കണ്ണൂര്‍ : സൈന്യത്തിന്റെ അധീനതയിലുള്ള സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപത്തെ മൈതാനത്ത് മാര്‍ച്ച് നടത്താനുള്ള ശ്രമം പട്ടാളം തടഞ്ഞു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടനാ…

ഫാ.മാടശേരിയില്‍ നിന്നും പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി  

Posted by - Apr 30, 2019, 07:20 pm IST 0
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശേരിയില്‍ നിന്ന് പിടിച്ചെടുത്ത പണം കാണാതായ സംഭവത്തില്‍ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. പട്യാല…

Leave a comment