കള്ളവോട്ട്: മൂന്നു സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു; വിശദമായി ചോദ്യം ചെയ്യും  

98 0

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് ക്രിമിനല്‍ കേസെടുത്തു. ആള്‍മാറാട്ടം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്.

മൂവരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ മൂവരുടെയും ഭാഗം കൂടി കേട്ട ശേഷമാണ് കേസെടുത്തത്. ഇവരെ പിന്നീട് വിശദമായി ചോദ്യം ചെയ്യും. സിപിഎം പഞ്ചായത്തു അംഗമായ സലീനയെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ അറിയിച്ചിരുന്നു.

കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ കല്യാശേരിയിലെ പിലാത്തറയിലെ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കാസര്‍ഗോഡ് കണ്ണൂര്‍ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയത്. കണ്ണൂര്‍ കളക്ടര്‍ നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പത്തൊമ്പതാം നമ്പര്‍ ബൂത്തായ പിലാത്തറ എയുപി സ്‌കൂളില്‍ 3 കള്ളവോട്ടുകള്‍ നടന്നതായി സ്ഥിരീകരിച്ചിരുന്നു.

ഈ ബൂത്തിലെ വോട്ടറായ പത്മിനി രണ്ട് വട്ടം വോട്ട് ചെയ്തു. പഞ്ചായത്തംഗം സെലീനയുടെ വോട്ട് 17ാം നമ്പര്‍ ബൂത്തിലാണ്. എന്നാല്‍ സെലീന 19ല്‍ വോട്ട് ചെയ്തു.24-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. സുമയ്യ പോളിംഗ് റിലീവിംഗ് ഏജന്റ് ആയാണ് 19 ാം നമ്പര്‍ ബൂത്തില്‍ എത്തുന്നത്. എന്നാല്‍ സുമയ്യയും ഇവിടെ വോട്ട് ചെയ്തതായി സ്ഥിരീകരിച്ചു.

Related Post

കോവിഡ് -19: കമ്മ്യൂണിറ്റി അടുക്കളകൾ സ്ഥാപിച്ച് കേരളം വാതിൽപ്പടിയിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്യാൻ ആരംഭിച്ചു.

Posted by - Mar 29, 2020, 12:07 pm IST 0
COVID-19 ജാഗ്രത കാരണം ഒറ്റപ്പെട്ടവർക്ക് അവശ്യവസ്തുക്കൾ വാതിൽപ്പടിയിൽ എത്തിച്ച് കേരള സർക്കാർ. ആവശ്യമുള്ള 941 പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി അടുക്കളകൾ സ്ഥാപിച്ച് പാവപ്പെട്ടവർക്ക് അവരുടെ വീട്ടുവാതിൽക്കൽ പോലും സൗജന്യമായി…

ആന്തൂര്‍ സംഭവം: കണ്ണൂര്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷം; സംസ്ഥാനസമിതിയില്‍ എംവിഗോവിന്ദനെതിരെ പൊട്ടിത്തെറിച്ച് ജയിംസ് മാത്യു      

Posted by - Jun 26, 2019, 09:59 pm IST 0
തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കണ്ണൂര്‍ സി.പി.എമ്മിലെ ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ എം.വി ഗോവിന്ദനെതിരെ ജെയിംസ് മാത്യു എം.എല്‍.എ പൊട്ടിത്തെറിച്ചു.…

നടന്‍ മധുവിനെ പ്രസ്‌ക്ലബ് ആദരിച്ചു 

Posted by - Sep 24, 2019, 03:01 pm IST 0
തിരുവനന്തപുരം: നടന്‍ മധുവിന്റെ 86ാം ജന്മദിനാഘോഷവും ആദരിക്കല്‍ ചടങ്ങും ഇന്നലെ പ്രസ്‌ക്ലബ്ബിൽ   'മധു മധുരം തിരുമധുരം' എന്ന പേരില്‍ നടന്നു . പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന…

ഗവർണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടിയില്ല; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

Posted by - Jan 30, 2020, 12:31 pm IST 0
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടി കാര്യം ആലോച്ചിട്ടില്ലെന്ന്  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എന്നാൽ ഗവർണറെ…

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted by - Nov 20, 2019, 01:59 pm IST 0
തിരുവനന്തപുരം:  ചൊവ്വാഴ്ച നടന്ന കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവർക്ക് പൊലീസ് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് നിയമസഭയില്‍ പ്രതിപക്ഷ…

Leave a comment