സ്വര്‍ണക്കടത്ത്: മുഖ്യപ്രതി അഡ്വ. ബിജു കീഴടങ്ങി; പ്രമുഖ ജ്വല്ലറി ഉടമയ്ക്കും പങ്ക്  

277 0

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യപ്രതി അഡ്വ. ബിജു കീഴടങ്ങി. കൊച്ചിയില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തിയാണ് ബിജു കീഴടങ്ങിയത്. ബിജു നേരിട്ടും സ്വര്‍ണ്ണം കടത്തിയിരുന്നതായി ഡിആര്‍ഐക്ക് തെളിവി ലഭിച്ചിട്ടുണ്ട്. ബിജുവിനോട് ഇന്ന് പത്തുമണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സ്വര്‍ണ്ണക്കടത്തുകേസില്‍ ബിജുവിന്റെ ഭാര്യ വിനീതയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. നാലുതവണ സ്വര്‍ണ്ണം കടത്തിയിരുന്നതായി വിനീത ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിവാഹബന്ധം വേര്‍പെടുത്തും എന്ന ഭീഷണി മുഴക്കിയാണ് സ്വര്‍ണ്ണക്കടത്തില്‍ കാരിയറായി തന്നെ ഉപയോഗിച്ചതെന്നും വിനീത ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കഴിഞ്ഞ ആറുമാസത്തിനിടെ ബിജുവിന്റെ നേതത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി 200 കിലോ സ്വര്‍ണ്ണം കടത്തിയിരുന്നതായാണ് ഡിആര്‍ഐ കണ്ടെത്തിയത്.

അതേസമയം, സ്വര്‍ണ്ണക്കടത്തില്‍ പ്രമുഖ ജ്വല്ലറി ഉടമയ്ക്കും പങ്കുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അധികൃതര്‍ കണ്ടെത്തി. തിരുവനന്തപുരത്തെ പിപിഎം ചെയിന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ മുഹമ്മദലിക്ക്  വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയിരുന്നതെന്നാണ് സൂചന. മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ സംഘം പരിശോധന നടത്തി. മുഹമ്മദലിയും ഷോറൂം മാനേജര്‍ ഹക്കീമും ഒളിവിലാണ്. മുഹമ്മദലിയുടെ ദുബായിലെ ഷോറൂമില്‍ നിന്നും പ്രതികള്‍ സ്വര്‍ണം വാങ്ങിയതായും ഡിആര്‍ഐ കണ്ടെത്തി.

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അടക്കം നിരവധി പേര്‍ നേരത്തെ ഡിആര്‍ഐയുടെ പിടിയിലായിരുന്നു. സ്വര്‍ണ്ണക്കടത്ത് കാരിയര്‍മാര്‍ എത്തുമ്പോള്‍, സൂപ്രണ്ട് നേരിട്ടെത്തി പരിശോധന നടത്തുകയും ഇവരെ സുഗമമായി പുറത്തെത്താന്‍ സഹായിക്കുകയും ചെയ്തുവെന്നാണ് ഡിആര്‍ഐ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം തെളിവായി ഡിആര്‍ഐ ശേഖരിക്കുകയും ചെയ്തിരുന്നു.

Related Post

വ്യാജരേഖകേസ്: തേലക്കാട്ടിന് രേഖകള്‍ അയച്ച യുവാവ് കസ്റ്റഡിയില്‍; മാര്‍ ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയെ ചോദ്യംചെയ്തു  

Posted by - May 18, 2019, 07:45 am IST 0
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. റവ. ഡോ. പോള്‍ തേലക്കാട്ടിന് രേഖകള്‍ ഇമെയില്‍ ചെയ്ത എറണാകുളം കോന്തുരുത്തി…

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST 0
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…

കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം

Posted by - Jan 22, 2020, 12:39 pm IST 0
തിരുവനന്തപുരം: കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.…

മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു

Posted by - Dec 20, 2019, 08:08 pm IST 0
കൊച്ചി: മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി.…

കാപ്പാട് മാസപ്പിറ കണ്ടു; റമദാന്‍ വ്രതാരംഭമായി  

Posted by - Apr 12, 2021, 03:18 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ  റംസാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍…

Leave a comment