ഇന്ത്യാക്കാരെ ഒന്നിപ്പിക്കുന്ന നേതാവാണ് മോദി: പ്രധാനമന്ത്രിയെ പുകഴ്ത്തി ടൈം മാഗസിന്‍  

534 0

ന്യൂഡല്‍ഹി: ലോക്‌സഭതിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനംപ്രസിദ്ധീകരിച്ച ടൈം മാഗസിന്റെനടപടി രാജ്യത്ത് ഏറെവിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മോദിയെ ഇന്ത്യയുടെഭിന്നിപ്പിന്റെ മേധാവി എന്നായിരുന്നു ആ ലേഖനത്തില്‍ വിശേഷിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ്‌വിജയത്തിന് ശേഷം മോദിയെകുറിച്ച് പുതിയൊരു ലേഖനംകൂടി പ്രസിദ്ധീകരിച്ചിരിക്കയാണ് ടൈം. എന്നാല്‍ ഇത്തവണഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നനേതാവെന്നാണ് മോദിയെടൈം വിശേഷിപ്പിക്കുന്നത്.''ദശാബ്ദങ്ങള്‍ക്കിടയില്‍മറ്റൊരു പ്രധാനമന്ത്രിക്കുംകഴിയാത്തത് പോലെ മോദിഇന്ത്യയെ ഒന്നിപ്പിക്കുന്നു' എന്ന തലക്കെട്ടോടെ വന്ന ലേഖനത്തിലാണ് മോദിയെ കുറിച്ച് പുതിയ പരാമര്‍ശമുള്ളത്. 2014 ല്‍മോദിക്ക് വേണ്ടി ക്യാംപെയിന്‍നടത്തിയ മനോജ് ലാദ്വയാണ്പുതിയ ലേഖനം എഴുതിയിരിക്കുന്നത്. ടൈം മാഗസിന്റെ വെബ്‌സൈറ്റില്‍ ചൊവ്വാഴ്ചയാണ്‌ലേഖനം വന്നിരിക്കുന്നത്.വിവിധ തട്ടുകളാക്കി വിഭജിച്ചിരുന്ന ജനങ്ങളെ മോദിസമര്‍ത്ഥമായി അതിജീവിച്ചെന്ന് ലേഖനം നിരീക്ഷിക്കുന്നു.പിന്നോക്ക സമുദായത്തില്‍ജനിച്ചു എന്നുള്ളതാണ് മോദിയെ ഐക്യത്തിന്റെ വക്താവാക്കിയതെന്നും മനോജ്‌ലാദ്വ വിലയിരുത്തുന്നു. മോദിജനിച്ചത് സമൂഹത്തിലെ ഏറ്റവുംപിന്നോക്കം നില്‍ക്കുന്നവിഭാഗത്തിലാണ്.ഈ തിരഞ്ഞെടുപ്പില്‍ മോദിചെയ്തത് പോലെ കഴിഞ്ഞഅഞ്ച് ദശാബ്ദക്കാലത്ത് മറ്റൊരുപ്രധാനമന്ത്രിയും ഇന്ത്യന്‍സമ്മതിദായകരെ ഒന്നിപ്പിച്ചില്ല.സാമൂഹിക പുരോഗമന സ്വഭാവമുള്ള നയങ്ങളിലൂടെ മോദിഇന്ത്യന്‍ ജനതയുടെ പട്ടിണിമാറ്റിയെന്നും ലേഖനം വിലയിരുത്തുന്നു.ഈ മാസം ആദ്യം വന്നമോദിയെ വിമര്‍ശിക്കുന്ന ലേഖനത്തിനുള്ള മറുപടി എന്നനിലയിലാണ് ഇപ്പോഴത്തെലേഖനം വന്നിരിക്കുന്നത്.മാധ്യമപ്രവര്‍ത്തകന്‍ തസ്ലീര്‍സ്ലമ്മേദ് എഴുതിയ ആദ്യത്തെലേഖനത്തില്‍ മോദിയെ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കുന്ന നേതാവയാണ് വിശേഷിപ്പിക്കുന്നത്.തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഈ ലേഖനം ഒരു പ്രചാരണ വിഷയമാക്കിഉയര്‍ത്തിയിരുന്നു.തസീര്‍ പാകിസ്ഥാനിയാണെന്നും അതിനാലാണ് ഇത്തരത്തില്‍ ലേഖനം എഴുതിയതെന്നുമായിരുന്നു ബി.ജെ.പിയുടെ മറുപടി.

Related Post

മുംബൈയിൽ ഒരു കോവിഡ് 19 മരണം കൂടി

Posted by - Mar 29, 2020, 05:40 pm IST 0
മുംബൈ: മാർച്ച് 29 മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 193 ആയി ഉയർന്നപ്പോൾ 40 കാരിയായ സ്ത്രീ നവിമുംബൈയിൽ കോവിഡ് -19 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 3-4…

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയം; അഭിമാനമായി മിഷൻ ശക്തി

Posted by - Mar 27, 2019, 05:41 pm IST 0
ദില്ലി: ഇന്ത്യ  ബഹിരാകാശത്ത് വൻനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. പ്രധാനമന്ത്രി രാജ്യത്തെ…

പ്രധാനമന്ത്രിക്ക്   ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെയ്ക്കാൻ  തീരുമാനം

Posted by - Sep 11, 2019, 05:16 pm IST 0
ന്യൂ ഡൽഹി : പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ സമ്മാനങ്ങൾ ലേലത്തിൽ  വെയ്ക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. 2700ൽ പരം പുരസ്‌കാരങ്ങളാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ…

വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം.

Posted by - Mar 12, 2018, 08:52 am IST 0
വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം. വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം എന്ന ആവിശ്യവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മുൻ നിലപാട് പ്രകാരം…

ഡൽഹി തീപിടുത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും

Posted by - Feb 12, 2019, 02:14 pm IST 0
ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. എറണാകുളം ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരിച്ചവരുടെ എണ്ണം…

Leave a comment