മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തോടെ; കേരളത്തില്‍ നിന്ന് ആരൊക്കെയെന്ന് ചര്‍ച്ചകള്‍ തുടരുന്നു  

373 0

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കെ മന്ത്രിമാര്‍ ആരൊക്കെയെന്ന് ഇന്നു വൈകുന്നേരത്തോടെ അറിയാനായേക്കും. കേന്ദ്ര ഭരണത്തിലെ കേരളത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണ്. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ അന്തരീക്ഷത്തിലുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ കേരളത്തില്‍നിന്ന് മന്ത്രിയുണ്ടാവുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല.

കുമ്മനം ആദ്യഘട്ടത്തില്‍ തന്നെ മന്ത്രിയാവുമെന്നും പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലായിയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യസഭാംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരനാണ് പ്രചരിക്കപ്പെടുന്ന പേരുകളില്‍ മറ്റൊരാള്‍. മുരളീധരന്റെ പേര് കഴിഞ്ഞ തവണ തന്നെ ഉയര്‍ന്നിരുന്നതാണ്. ഇത്തവണ മുരളീധരന്‍ മന്ത്രിയാവുമെന്നും ഒരുപക്ഷേ ആദ്യത്തെ മന്ത്രിസഭാ വികസനത്തിലായിരിക്കും അദ്ദേഹത്തിനു നറുക്കു വീഴുകയെന്നും മുരളീധരനോട് അടുപ്പമുള്ളവര്‍ പറയുന്നു.

രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയാണ് ബിജെപി നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന സാധ്യതാ പട്ടികയിലുള്ള മൂന്നാമത്തെയാള്‍. തൃശൂരില്‍ നടത്തിയ മികച്ച പ്രകടനം കേന്ദ്ര നേതൃത്വം പരിഗണിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ പാര്‍ട്ടിക്കു ഏറ്റവും ഗുണം ചെയ്ത സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയെ മന്ത്രിയാക്കുന്നതിലൂടെ  അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു നിശ്ചയമായും നേട്ടമുണ്ടാക്കാനാവുമെന്നാണ് ഇവരുടെ പക്ഷം. കഴിഞ്ഞ തവണ മന്ത്രിസഭയില്‍ എത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം തുടരുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല.

കൂടുതല്‍ പ്രൊഫഷനലുകളെ ഭരണതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍നിന്നുള്ള ഏതാനും പേരുമായി ബിജെപി നേതൃത്വം കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സിവി ആനന്ദബോസ്, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്.

Related Post

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

അവന്തിപ്പോറ സ്ഫോടനം: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 44 ആയി

Posted by - Feb 15, 2019, 10:09 am IST 0
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പോറയില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 44 ആയി. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ്…

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

ഡൽഹി പൊലീസിന് നൽകിയ പ്രത്യേക അധികാരം റദ്ധാക്കില്ലെന് സുപ്രീം കോടതി 

Posted by - Jan 24, 2020, 02:31 pm IST 0
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വലിയ…

ദയാവധം: സുപ്രിംകോടതിഅനുമതി 

Posted by - Mar 9, 2018, 12:06 pm IST 0
ദയാവധം: സുപ്രിംകോടതിഅനുമതി  സുപ്രിംകോടതി ദയാവധത്തിന് അനുമതി നൽകി പൂർവ്വാവസ്ഥയിലേക്ക് തിരിച്ചുവരാൻ പറ്റാത്തവിധം അസുഗംബാധിക്കുകയോ മറ്റ് ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുകയോ ആണെങ്കിൽ ഒരാൾക്ക് ദയാവധം നൽകാം.രോഗിയായി തിരുന്നതിനുമുമ്പ്…

Leave a comment