എന്‍ഡിഎ മുന്നേറ്റം; ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു  

214 0

ന്യൂഡല്‍ഹി:  എന്‍ഡിഎ മൂന്നൂറു സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നത്. ബിജെപി 262 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐയുടെ കനയ്യ കുമാറിന് എതിരെ ബിജെപിയുടെ ഗിരിരാജ് സിങ് ലീഡ് ചെയ്യുന്നു.
 
തമിഴ്നാട്ടില്‍ നാലിടത്ത് ഇടത് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു. തിരുപ്പൂരിലും നാഗപട്ടിണത്തും സിപിഐ ലീഡ് ചെയ്യുന്നു. കോയമ്പത്തൂരിലുംമധുരൈയിലും സിപിഎം ലീഡ് ചെയ്യുന്നു. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി. ലീഡ് ചെയ്യുന്നത് 12 സീറ്റുകളില്‍. 49ഇടത്ത് എന്‍ഡിഎ.

ഉത്തര്‍പ്രദേശില്‍ 32 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു. പത്തിടത്ത് മഹാസഖ്യം. രണ്ടിടത്ത് കോണ്‍ഗ്രസ്. ബിഹാറില്‍ 24ഇടങ്ങളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഏഴിടത്ത് മഹാസഖ്യം. മധ്യപ്രദേശിലും ബിജെപി തരംഗം. 27സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഭോപ്പാലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂര്‍ മുന്നില്‍. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മിള മതോണ്ട്കര്‍ മുന്നില്‍. തെലങ്കാനയില്‍ ടിആര്‍എസ് പത്തു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഐ മൂന്നിടത്ത് ലീഡ് ചെയ്യുന്നു. ടിഎംസി 11, സിപിഎം 5, വൈഎസ്ആര്‍ കോണ്‍ഗ്രസ് 3ഇടത്ത് ലീഡ് ചെയ്യുന്നു.

Related Post

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു

Posted by - Jan 30, 2020, 04:06 pm IST 0
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് സമീപം പ്രതിഷേധിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെയാണ്  അജ്ഞാതന്‍ വെടിയുതിര്‍ത്തത് . വെടിവെപ്പില്‍…

ടി.വി ചാനലുകൾക്കെതിരെ എഫ്ഐആർ 

Posted by - Apr 29, 2018, 01:29 pm IST 0
ഗാസിയാബാദ് വികസന അതോറിറ്റിയുടെ പരാതിയെത്തുടർന്ന് സമാചാർ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നി രണ്ട ചാനലുകൾക്ക് നേരെ എഫ്ഐആർ എഴുതി.  ഗാസിയാബാദ് വികസന അതോറിറ്റിയുടെ വൈസ് ചെയർപേഴ്സൺ…

കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

Posted by - Sep 17, 2019, 06:45 pm IST 0
ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ്…

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം: സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍ 

Posted by - Jul 9, 2018, 11:50 am IST 0
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. 377 ആം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാര്‍…

ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം

Posted by - Apr 13, 2018, 09:12 am IST 0
ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സ്വർണ്ണം കോമൺവെൽത്ത് ഗെയിംസിൽ ഷുട്ടിങ്ങിലൂടെ ഇന്ത്യക്ക് ഒരു സ്വർണമെഡൽ കൂടി കൈവന്നിരിക്കുകയാണ്. 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയുടെ തേജസ്വനി സാവത്തിലൂടെയാണ്…

Leave a comment