പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥയോടു തട്ടിക്കയറി; റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി  

82 0

കടയ്ക്കല്‍ : റേഷന്‍കട പരിശോധിക്കാനെത്തിയ വനിതാ സിവില്‍ സപ്ലൈസ് ഇന്‍സ്‌പെക്ടറോടു പരുഷമായി സംസാരിച്ചതു കണ്ടു നിന്ന സ്ത്രീയുടെ പരാതിയില്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
കടയ്ക്കലിലാണു സംഭവം. ഈ കടയിലെ കാര്‍ഡുടമകളെ മറ്റൊരു കടയിലേക്കു മാറ്റി. വനിതാ ഉദ്യോഗസ്ഥയോടു പരുഷമായി സംസാരിച്ചത് സ്ത്രീ എന്ന നിലയില്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നു കാണിച്ചാണ് ഒരു വനിത ദക്ഷിണ മേഖലാ റേഷനിംഗ് കണ്‍ട്രോളര്‍ക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രി, സംസ്ഥാന വനിതാ കമ്മിഷന്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ലൈസന്‍സിയുടെ പെരുമാറ്റം സംബന്ധിച്ചു ഉദ്യോഗസ്ഥ ഓഫിസില്‍ വിവരം അറിയിച്ചെങ്കിലും രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. റേഷനിങ് കണ്‍ട്രോളറുടെ അറിയിപ്പിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജില്ലാ സപ്ലൈ ഓഫിസര്‍ ബി.ജയശ്രീ റേഷനിങ് ഇന്‍സ്പക്ടര്‍ ആയ വനിതയുടെ മൊഴി എടുക്കുകയും കട പരിശോധിക്കുകയും ചെയ്തു. ജോലി തടസ്സപ്പെടുത്തുന്ന വിധത്തില്‍ പെരുമാറിയെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ ലൈസന്‍സി വിസമ്മതിച്ചെന്നും ഉദ്യോഗസ്ഥ മൊഴി നല്‍കി.
ജില്ലാ സപ്ലൈ ഓഫിസര്‍ സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ ക്രമക്കേടും കണ്ടെത്തി.  സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കടയിലെ കാര്‍ഡുടമകളെ സമീപത്തെ 161 ാം നമ്പര്‍ കടയിലേക്കു മാറ്റിയിട്ടുണ്ട്. ഈ കട ഒന്നര കിലോമീറ്റര്‍ ദൂരെയായതിനാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കടയുടെ സമീപത്തു കടമുറി വാടകയ്‌ക്കെടുത്തു സബ് സെന്റര്‍ തുറക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട റേഷന്‍ കടയില്‍ നിന്നു  സാധനം സമീപ റേഷന്‍ കടയിലേയ്ക്ക് മാറ്റാന്‍ എത്തിയ സിവില്‍ സപ്ലൈ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കട സസ്‌പെന്‍ഡ് ചെയ്തത് ക്രമ വിരുദ്ധമെന്നു ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസും സ്ഥലത്തെത്തി.

Related Post

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച  61കാരന്‍ അറസ്റ്റില്‍

Posted by - Dec 8, 2019, 07:52 pm IST 0
കൊല്ലം:  വള്ളിക്കീഴില്‍ പതിനൊന്നുകാരിയെ അറുപത്തൊന്നുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്.  പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍…

കൊല്ലത്ത് നാലുവയസുകാരി അമ്മയുടെ മർദനമേറ്റ് മരിച്ചു

Posted by - Oct 6, 2019, 03:26 pm IST 0
കൊല്ലം: അമ്മയുടെ മർദനമേറ്റ് നാലുവയസുകാരി മരിച്ചു.  ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ്  കുട്ടിയെ യുവതി മർദിച്ചത്. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം നടന്നത് .  കുട്ടിയുടെ ശരീരത്തിൽ ക്രൂരമായി മർദനമേറ്റതിന്റെ…

ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കമെന്ന് ആരോപണം  

Posted by - May 16, 2019, 04:09 pm IST 0
കൊല്ലം: ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. രണ്ടു ദീര്‍ഘ ദൂര ബസുകളുടെ സര്‍വീസ് പുനലൂര്‍ ഡിപ്പോയിലേക്ക് മാറ്റുന്നത് ആര്യങ്കാവ് ഡിപ്പോ അടച്ചു…

ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം: സുരക്ഷാ വേലി തകര്‍ത്തതായി പരാതി  

Posted by - May 23, 2019, 10:16 am IST 0
കൊല്ലം : ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം. സഞ്ചാരികള്‍ അപകടത്തില്‍പ്പെടാതെ കെട്ടിയിരുന്ന സുരക്ഷാവേലി തകര്‍ത്തു. അപായ സൂചന നല്‍കാന്‍ നാട്ടിയിരുന്ന ചുവന്ന കൊടി കവര്‍ന്നു.ഞായര്‍ രാത്രിയിലാണു സംഭവം. ഒരു…

കൊല്ലം കോർപറേഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു 

Posted by - Sep 26, 2019, 02:48 pm IST 0
കൊല്ലം : കനത്ത മഴ മൂലം  കൊല്ലം കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും  കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.  ഇന്നലെ രാത്രി കൊല്ലം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും…

Leave a comment