പഴവങ്ങാടി വ്യാപാരസ്ഥാപനത്തിലെ അഗ്നിബാധ: സുരക്ഷാസംവിധാനത്തിലെ പാളിച്ചയെന്ന് ആദ്യറിപ്പോര്‍ട്ട്  

463 0

തിരുവനന്തപുരം: പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രസാദ്. രാവിലെ മുതല്‍ പടരുന്ന തീ തൊട്ടടുത്ത കടകളിലേക്കും വീടുകളിലേക്കും പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഏറെ നേരത്തെ ശ്രമഫലമായിട്ടാണ് നിയന്ത്രവിധേയമാക്കിയത്.

സ്റ്റോക്കുകള്‍ വാരിക്കൂട്ടിയിട്ടിരുന്നത് തീയണക്കാന്‍ പ്രയാസമുണ്ടാക്കിയെന്നും തീപിടിത്തത്തെ കുറിച്ച് അന്വേഷണമുണ്ടാകുമെന്നും പ്രസാദ് വ്യക്തമാക്കി. 2 ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തി പിടിത്തത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു.  കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു. ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. വളരെ പാടുപെട്ടാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റുമെല്ലാമിട്ട കടകളാണ് ചുറ്റും ഉള്ളത്. അതുകൊണ്ട് തന്നെ തീ എളുപ്പം ആളിപ്പിടിക്കുന്ന അവസ്ഥയാണ്. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തന്നെ തീ പടര്‍ന്നിട്ടുണ്ട്.

തൊട്ട് തൊട്ട് ഇരിക്കുന്ന കടകളായതിനാല്‍ വളരെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്‌സിനും. കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളില്‍ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കല്‍ ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നുമെല്ലാം ഫയര്‍ എന്‍ജിനുകളെത്തിയാണ് തീയണക്കാന്‍ ശ്രമം നടന്നത്. കടകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Post

തമ്പാനൂരിലെ ഹോട്ടലിൽ മദ്യപാനത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

Posted by - Sep 12, 2019, 06:17 pm IST 0
തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ സുഹൃത്തുക്കൾ വാക്കുതർക്കത്തിനിടെ  യുവാവിനെ കുത്തിക്കൊന്നു. ശ്രീനിവാസൻ എന്ന ആളാണ് മരിച്ചത്.   തമ്പാനൂരിലെ ബോബൻ പ്ലാസ  ഹോട്ടലിലാണ് സംഭവം നടന്നത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന…

തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും

Posted by - Nov 2, 2019, 09:12 am IST 0
തിരുവനന്തപുരം: നഗരസഭാ മേയര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 12ന് നടക്കും. വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി വിജയിച്ചതോടെയാണ് മേയര്‍ സ്ഥാനത്തേക്ക് ഒഴിവ് വന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ്…

ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു.

Posted by - Oct 13, 2019, 03:41 pm IST 0
തിരുവനന്തപുരം : വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു. എ ഐ സി സി മുൻ അംഗമാണ്…

നെയ്യാറ്റിന്‍കരയില്‍ വർക്ഷോപ്പിൽ വന്‍ തീപ്പിടിത്തം 

Posted by - Sep 24, 2019, 02:46 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുദര്‍ശന്‍ വര്‍ക്ക്‌ ഷോപ്പില്‍ വന്‍ തീപിടുത്തം. ആലുംമൂട് ജംഗ്ഷനു സമീപത്താണ് ഈ വർക്‌ഷോപ് സ്ഥിതിചെയ്യുന്നത് .ഇന്നു രാവിലെ 8.30 നാണ്  തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും…

ചരിത്ര നേട്ടവുമായ് മെഡിക്കല്‍ കോളേജ് കരള്‍രോഗത്തിന് നൂതന ചികിത്സ  

Posted by - May 11, 2019, 10:25 pm IST 0
തിരുവനന്തപുരം: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദംമൂലം ആമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗത്തിന്  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശിയായ 49 കാരിയ്ക്ക് നൂതന ചികിത്സയിലൂടെ…

Leave a comment