ആദ്യഫലസൂചനകളില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍  

206 0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 18ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 8.30 ഓടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാന്‍ ആരംഭിക്കും.  ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകീട്ട് ആറോടെയാകും ഔദ്യോഗിക ഫല പ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11 ശതമാനമാണ്.

കേരളത്തില്‍ മൊത്തം രണ്ട് കോടിയിലേറെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തെരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ കേരള സായുധ സേനയ്ക്കാണ്. കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിക്കു പുറത്താണു ലോക്കല്‍ പൊലീസിന്റെ അധികാര പരിധി.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആവേശത്തില്‍ കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്ര മോദി തന്നെയെന്ന് ഉറപ്പിച്ചാണ് ബിജെപി നില്‍ക്കുന്നത്. ഫലം അനുകൂലമായാല്‍ ഇന്നു തന്നെ മന്ത്രിസഭാ രൂപീകരണ നീക്കങ്ങള്‍ തുടങ്ങാനാണ് ബിജെപി ആലോചന. ഈ മാസം 26ന് മോദിയുടെ സത്യപ്രതിജ്ഞയും പദ്ധതിയിടുന്നു. ഇന്ന് ഡല്‍ഹിയിലുണ്ടാവണമെന്നു കേന്ദ്ര മന്ത്രിമാര്‍ക്കു മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ നിര, യഥാര്‍ഥ ഫലം വരുമ്പോള്‍ പ്രവചനങ്ങളെല്ലാം തെറ്റുമെന്ന പ്രതീക്ഷയിലാണുള്ളത്. എന്‍ഡിഎയ്ക്കു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ കക്ഷികളെയെല്ലാം കോര്‍ത്തിണക്കി ബിജെപി വിരുദ്ധ വിശാല മുന്നണി രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണു പ്രതിപക്ഷം. ഇതിനായി ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരേയും ഒപ്പം കൂട്ടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Related Post

കര്‍ണാടകത്തില്‍ ബിജെപി 11 സീറ്റില്‍ മുന്നില്‍; ആഘോഷം തുടങ്ങി

Posted by - Dec 9, 2019, 10:51 am IST 0
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിൽ  വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍  ബിജെപി 15-ല്‍ 11 സീറ്റുകളില്‍ മുന്നേറുന്നു.  ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു കഴിഞ്ഞു . പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍…

നടി ശബാന ആസ്മി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം

Posted by - Jan 19, 2020, 09:28 am IST 0
മുംബൈ: നടി ശബാന ആസ്മി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശബാനയെ പന്‍വേലിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഖലാപൂര്‍…

നിരവും  ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി

Posted by - Mar 21, 2018, 09:35 am IST 0
നിരവും  ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി  നിരവും  ചോക്സിയും ചേർന്ന് തട്ടിപ്പ് നടത്തിയ 12300 കോടി രൂപ നാട്ടിലെ (മുംബൈ ) കമ്പിനിലെത്തിച്ചത് ഹവാല…

നരേന്ദ്രമോദിയെ നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു

Posted by - Sep 25, 2018, 06:58 am IST 0
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിന് താങ്ങാവുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയതിനാണ്…

വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

Posted by - Oct 13, 2024, 05:50 pm IST 0
മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക്…

Leave a comment