ആളൂരില്‍ അവാര്‍ഡ് ജേതാവിന്റെ ജൈവ കൃഷി തോട്ടം കത്തിച്ചു; പതിനായിരങ്ങള്‍ നഷ്ടം  

203 0

കൊടകര: ആളൂര്‍ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ പാട്ടത്തിനെടുത്ത് വിളവിറക്കിയ ജൈവ കൃഷി തോട്ടം സാമൂഹ്യ ദ്രോഹികള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. 2016ല്‍ ആളൂര്‍ പഞ്ചായത്തിന്റെ ഏറ്റവും നല്ല ജൈവകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച എടത്താടന്‍ ഉണ്ണിയുടെ കൃഷിതോട്ടമാണ് അഗ്‌നിക്കിരയാക്കിയത്. കാലങ്ങളായി ജൈവകൃഷി ചെയ്തുവരുന്നതിനാല്‍ ജൈവകര്‍ഷകനെന്ന് അറിയപ്പെട്ടിരുന്ന ഉണ്ണി അടുത്ത തവണത്തെ കൃഷിക്കായി ശേഖരിച്ചിരുന്ന വിത്തും വളവും മോട്ടോര്‍ പമ്പ് സെറ്റും പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം അന്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ വൈസ് പ്രസിഡന്റ് എ.ആര്‍. ഡേവിസ് കര്‍ഷക സംഘം സെക്രട്ടറി പിഡി ഉണ്ണികൃഷ്ണന്‍ ജൈവ കൃഷി സമിതി ജില്ല കമ്മിറ്റി അംഗം ഇ.ഡി. അശോകന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആളൂര്‍ പൊലീസ് കേസെടുത്തു.

Related Post

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം

Posted by - Sep 9, 2019, 03:42 pm IST 0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നാളെ നടക്കും. രാവിലെ ശീവേലികഴിഞ്ഞതിനു ശേഷം കൊടിമരച്ചുവട്ടിൽ  നാക്കിലയിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാൻ…

തൃശ്ശൂരിൽ പുലിക്കളി 

Posted by - Sep 14, 2019, 07:32 pm IST 0
തൃശൂർ: ഓണആഘോഷത്തിനോടനുബന്ധിച്ചു തൃശൂർ നഗരത്തെ പുളകം കൊള്ളിച്ച് പുലികളിറങ്ങി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വര്ഷം  പുലികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇത്തവണ ആറ് ടീമുകളിലായി മുന്നൂറോളം…

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങി മരിച്ച നിലയില്‍

Posted by - Feb 10, 2020, 09:50 am IST 0
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കൾ നയന(17), നീരജ്…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

Posted by - Dec 2, 2019, 03:51 pm IST 0
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിലാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മല്‍ ടൈറ്റസ് എന്നയാളാണ് മരിച്ചത്.ഇയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തില്‍…

കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് വനപാലകര്‍ മരിച്ചു

Posted by - Feb 16, 2020, 11:04 pm IST 0
തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ട് വനപാലകര്‍ മരിച്ചു. വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ശങ്കരന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂര്‍…

Leave a comment