നവീന്‍ പട്‌നായിക്കിനും ചന്ദ്രബാബു നായിഡുവിനും നിര്‍ണായകം  

413 0

ന്യൂഡല്‍ഹി: പ്രാദേശിക രാഷ്ട്രീയത്തിലെ ഒറ്റയാന്‍മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കിനും തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനും നിയമസഭാ തെരഞ്ഞെടുപ്പു ഫലം ഏറെ നിര്‍ണായകം .രണ്ടു പേരും തോല്‍വി ഭീഷണി നേരിടുകയും ചെയ്യുന്നു .

ഒരു മുന്നണികളോടും അടുക്കാതെ തരാതരം പോലെ എല്ലാവരെയും ഉപയോഗിച്ച് ഒറീസ കാലങ്ങളായി ഒറ്റക്ക് ഭരിച്ചു പോന്ന നവീന്‍ പട്‌നായിക്ക് ഇക്കുറി എന്‍ ഡി എയില്‍ നിന്ന് കടുത്ത ഭീഷണി നേരിടുന്നു .രൂക്ഷമായ ഭരണവിരുദ്ധ വികാരവും ശക്തമായ എതിര്‍ പക്ഷവും പട്‌നായിക്കിന് വെല്ലുവിളിയാണ് .എന്നാല്‍ തന്റെ ജനപ്രീതിയില്‍ മുമ്പും പ്രതിസന്ധികളെ അതിജീവിച്ചിട്ടുള്ള നവീന്‍ പട്‌നായിക്ക് ഒറീസയില്‍ മേധാവിത്തം നില നിര്‍ത്തിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു റെക്കോഡും എന്‍ ഡി എക്ക് തിരിച്ചടിയുമാവും .നിയമസഭയിലേക്കും ലോക് സഭയിലേക്കും ബിജു ജനതാദള്‍ മേല്‍ക്കൈ നേടിയാല്‍ എന്‍ ഡി എ യുടെ ഭൂരിപക്ഷ സാധ്യതയെയും അത് ബാധിക്കും.
 
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കപ്പെട്ടിരിക്കുന്നത് .അങ്ങിനെ സംഭവിച്ചാല്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനായി ഓടി നടക്കുന്ന ചന്ദ്രബാബു നായിഡുവിന് രാഷ്ട്രീയമായ നിലനില്‍പ്പുതന്നെ ബുദ്ധിമുട്ടാകും

Related Post

ബിജെപി പ്രകടനപത്രികയെ കടന്നാക്രമിച്ച് രാഹുൽ

Posted by - Apr 9, 2019, 12:12 pm IST 0
ദില്ലി: ബിജെപി പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയുടേത്. അടച്ചിട്ട മുറിയിൽ തയ്യാറാക്കിയ…

ശബരിമല പ്രശ്‌നത്തില്‍ പിന്നോട്ടില്ല;  ലക്ഷ്യം കൈവരിക്കും വരെ സമരം ചെയ്യും ; പി.എസ് ശ്രീധരന്‍പിള്ള

Posted by - Nov 29, 2018, 12:12 pm IST 0
കൊച്ചി:ശബരിമല പ്രശ്‌നത്തില്‍ പിന്നോട്ടില്ലെന്നും, ലക്ഷ്യം കൈവരിക്കും വരെ സമരം ചെയ്യുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണം.  ശബരിമല വിഷയത്തില്‍…

സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

Posted by - Dec 24, 2018, 07:56 pm IST 0
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് എ.എം.ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു…

രാഷ്ട്രീയ തട്ടകത്തിലേയ്ക്ക് മാണിയുടെ വിലാപയാത്ര; സംസ്ക്കാരം നാളെ 

Posted by - Apr 10, 2019, 02:28 pm IST 0
കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. ഇന്നലെ വൈകിട്ട് മരിച്ച ശേഷം…

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു

Posted by - Mar 17, 2018, 04:22 pm IST 0
നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകം വിവാദമാകുന്നു ജോസ് കെ മാണി എംപി യുടെ ഭാര്യ നിഷ എഴുതിയ ദ അദര്‍…

Leave a comment