ഐഎസ് ബന്ധം: തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങള്‍ പിടിച്ചെടുത്തു  

377 0

ചെന്നൈ: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ആയുധങ്ങള്‍, രഹസ്യ രേഖകള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധനയില്‍ പിടിച്ചെടുത്തു. സേലം, ചിദംബരം, രാമനാഥപുരം ജില്ലകളിലായിരുന്നു റെയ്ഡ്. ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, റിസ്വാന്‍, ഹമീദ് അക്ബര്‍, മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയത്.
 
തെരഞ്ഞെടുപ്പ് ഫലം വരുന്നതിനോടനുബന്ധിച്ച് രാജ്യത്ത് വലിയ തോതില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേയ് രണ്ടിന് തമിഴ്‌നാട്ടിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും തൗഹീദ് ജമാത്ത് ഓഫീസുകളിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസിനെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Related Post

അപകീർത്തി കേസിൽ രാഹുൽ സൂററ്റ് കോടതിയിൽ ഹാജരായി 

Posted by - Oct 10, 2019, 03:35 pm IST 0
ബിജെപി എം‌എൽ‌എ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും…

ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ  ചിദംബരത്തിന് ജാമ്യമില്ല

Posted by - Oct 1, 2019, 09:54 am IST 0
ന്യൂ ഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി…

രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു

Posted by - Nov 22, 2018, 09:02 pm IST 0
ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.…

വീട്ടുഭക്ഷണം ജയിലില്‍ അനുവധിക്കില്ലെന്ന് ചിദംബരത്തോട് കോടതി

Posted by - Sep 13, 2019, 02:54 pm IST 0
 ന്യു ഡല്‍ഹി : വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്‍കി ഡല്‍ഹി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും…

ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ കൂട്ടബലാത്‌സംഗം ചെയ്തു

Posted by - Apr 19, 2019, 07:23 pm IST 0
മുസാഫർനഗർ: ലിഫ്റ്റ് ചോദിച്ചെത്തിയ യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. 22 വയസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് യുവാവും സുഹൃത്തുക്കളും ചേർന്നു പീഡനത്തിന്…

Leave a comment