പത്തനംതിട്ടയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു പോയിരിക്കാമെന്ന് ശ്രീധരന്‍പിള്ള  

324 0

കോഴിക്കോട്: പത്തനംതിട്ടയില്‍ ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണം. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരന്‍ പിള്ള.

തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാല്‍ ബിജെപിക്ക് പറയത്തക്ക സാധ്യത കല്‍പ്പിക്കാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാംപില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാഭ നഷ്ടങ്ങള്‍  നോക്കിയില്ല ശബരിമല പ്രക്ഷോഭം  ബിജെപി ഏറ്റെടുത്തതെന്നും അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുന്‍പ് ശ്രീധരന്‍ പിള്ള അബിപ്രായപ്പെട്ടത് ഏറെ കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു.

Related Post

കാപ്പാട് മാസപ്പിറവി കണ്ടു; നാളെ മുതല്‍ കേരളത്തില്‍ റംസാന്‍ വ്രതം  

Posted by - May 5, 2019, 10:56 pm IST 0
കോഴിക്കോട്: കേരളത്തില്‍ നാളെ (തിങ്കള്‍) റംസാന്‍ വ്രതം ആരംഭിക്കും. ഇന്ന് വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍…

തിരുവനന്തപുരത്ത് എട്ടുകോടിയുടെ 25കിലോ സ്വര്‍ണം പിടികൂടി  

Posted by - May 13, 2019, 12:13 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എട്ടുകോടി വിലവരുന്ന 25 കിലോഗ്രാം സ്വര്‍ണം പിടികൂടി. തിരുമല സ്വദേശി സുനിലില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്നെത്തിയ…

മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത്: പി മോഹനൻ   

Posted by - Nov 19, 2019, 05:08 pm IST 0
കോഴിക്കോട് :  മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. താമരശ്ശേരിയിൽ വെച്ച് നടന്ന കെ.എസ്.കെ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ…

സൗമ്യയെ തീകൊളുത്തി കൊന്ന അജാസ് മരിച്ചു  

Posted by - Jun 19, 2019, 07:04 pm IST 0
ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്തു വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സിപിഒ എന്‍.എ.അജാസ് മരിച്ചു.…

തിരുവാഭരണം  കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നത് സര്‍ക്കാര്‍ സുരക്ഷയില്‍- കടകംപള്ളി

Posted by - Feb 6, 2020, 03:15 pm IST 0
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടആവശ്യമില്ലെന്ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അത് ചെയ്യും. ദേവസ്വം ബോര്‍ഡുമായി…

Leave a comment