എക്‌സിറ്റ് പോളുകളില്‍ ആത്മവിശ്വാസം ഇരട്ടിച്ച് ബിജെപി; അത്ഭുതങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷനിരയില്‍ തിരക്കിട്ട കൂടിയാലോചനകള്‍  

323 0

ഡല്‍ഹി: മുന്നൂറില്‍ അധികം സീറ്റുകള്‍ കിട്ടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചതോടെ എന്‍ഡിഎക്യാനിപല്‍ ആത്മവിശ്വാസം ഇരട്ടിച്ചു. അതേസമയം അത്ഭുതം സംഭവിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയില്‍ നടക്കുന്നത്. നാളെ വിളിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇപ്പോഴത്തെ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ കഴിഞ്ഞുള്ളദിവസം നടത്താനായി മാറ്റിവെച്ചു.

മായാവതി ഇന്ന് ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ ഡല്‍ഹി യാത്ര നീട്ടിവച്ചു. ഫലം വരുന്നതിന് മുമ്പ് പ്രതിപക്ഷ നേതൃയോഗം പ്രായോഗികമല്ലെന്ന നിലപാടിലാണ് മായാവതി. എന്‍ഡിഎ സര്‍ക്കാര്‍ തുടരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ സാധ്യതകളും തേടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

ടിഡിപി അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കരുനീക്കങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ചുക്കാന്‍ പിടിക്കുന്നത്. മായാവതിയുമായി നായിഡു വീണ്ടും കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും ഈ ഘട്ടത്തില്‍ അവര്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്നാണ് അറിയിച്ചത്. പ്രതിപക്ഷ നിരയിലെ നേതാക്കളെ പ്രത്യേകം പ്രത്യേകം കണ്ട് ബിജെപിക്ക് എതിരായ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ചന്ദ്രബാബു നായിഡു നടത്തുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ചന്ദ്രബാബു നായിഡു ദില്ലി ക്യാമ്പ് ചെയ്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം ലക്‌നൗവിലെത്തി ബിഎസ്പി അധ്യക്ഷ മായാവതിയുമായും എസ്പി അധ്യക്ഷ അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷമാണ് ചന്ദ്രബാബു നായിഡു മഹാസഖ്യത്തിലെ ഇരുനേതാക്കളേയും കണ്ടത്. ഉത്തര്‍ പ്രദേശില്‍ എസ്പി ബിഎസ്പി സഖ്യം പിടിക്കുന്ന സീറ്റുകളിലാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രതീക്ഷ. തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍ സി പി ജനറല്‍ സെക്രട്ടറി ശരത് പവാര്‍, ലോക് താന്ത്രിക് ജനതാദള്‍ ശരദ് യാദവ്, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായും ചന്ദ്രബാബു നായിഡു പലവവട്ടം കൂടിയാലോചനകള്‍ നടത്തി.

ഇന്ന് മമതാ ബാനര്‍ജിയെ കാണാന്‍ ചന്ദ്രബാബു നായിഡു കൊല്‍ക്കത്തയിലേക്ക് പോകും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നരേന്ദ്രമോദിയുടെ തന്ത്രമാണെന്ന പ്രതികരണം ആദ്യം നടത്തിയത് മമതാ ബാനര്‍ജിയാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാനുള്ള വഴിയായി മോദി എക്‌സിറ്റ് പോളുകളെ ഉപയോഗിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു. ഫലം എന്തായാലും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന സന്ദേശവും ചന്ദ്രബാബു നായിഡു പ്രതിപക്ഷനിരയിലെ നേതാക്കള്‍ക്ക് നല്‍കുന്നുണ്ട്.  ആന്ധ്രാ പ്രദേശിലെ സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടി ടിഡിപി വലിയ നേട്ടമുണ്ടാക്കാന്‍ പോകുന്നു എന്ന സൂചനയും ചന്ദ്രബാബു നായിഡു നല്‍കുന്നുണ്ട്.

Related Post

50-50 ഫോര്‍മുല ഒരിക്കലും അംഗീകരിക്കില്ല : ദേവേന്ദ്ര ഫഡ്‌നാവിസ്

Posted by - Oct 29, 2019, 03:47 pm IST 0
മുംബൈ: മുഖ്യമന്ത്രി പദത്തിന്  അവകാശവാദമുന്നയിച്ച ശിവസേന നിലപാടിനെ പരസ്യമായി തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിനേയും, ശിവസേനയുടെ…

ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം

Posted by - Jan 13, 2020, 10:33 am IST 0
ന്യൂഡല്‍ഹി:  ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി പാര്‍ട്ടി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ്…

പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യത കണക്കുകൂട്ടി കോണ്‍ഗ്രസ്  

Posted by - May 2, 2019, 09:46 pm IST 0
തിരുവനന്തപുരം: പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള പതിനെട്ടു സീറ്റിലും യുഡിഎഫിനു ജയസാധ്യതയെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം…

മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറയി വിജയന്‍

Posted by - May 8, 2018, 04:26 pm IST 0
തിരുവനന്തപുരം: മാഹിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറയി വിജയന്‍. ഡിജിപിയോട് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളിലൊന്ന് സാങ്കേതികമായി നമ്മുടെ…

നേമത്തേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി; മറ്റൊരു കരുത്തന്‍ മത്സരിക്കും  

Posted by - Mar 12, 2021, 09:02 am IST 0
തിരുവനന്തപുരം: നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിട്ടൊരു കളിയുമില്ലെന്നും 11 തവണ മത്സരിച്ചു ജയിച്ച മണ്ഡലവുമായി അഭേദ്യമായ ബന്ധം നില നില്‍ക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.…

Leave a comment