വോട്ടെണ്ണല്‍ ദിവസം കാശ്മീരില്‍ വന്‍ഭീകരാക്രമണത്തിന് പദ്ധതി  

333 0

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിവസമായ 23 ന് കാശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളായിരിക്കും ആക്രമണത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനഗറിലേയും അവന്തിപൂറിലേയും എയര്‍ഫോഴ്സ് ബേസുകളാണ് ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നത്.

കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ വ്യാഴാഴ്ച  കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ നിന്നാണ് ആക്രമണത്തിന്റെ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ചിത്രത്തിലെ ഭൂപടവും രേഖകളും വിലയിരുത്തിയപ്പോള്‍ ആക്രമണം ശ്രീനഗറിലോ അവന്തിപോറയിലോ ആകാനാണ് സാധ്യതയെന്ന് കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Post

സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Posted by - Apr 27, 2018, 08:15 pm IST 0
സിവില്‍ സര്‍വ്വിസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ദുരിഷെട്ടി അനുദീപാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. പതിനാറാം റാങ്ക് കൊച്ചിക്കാരി ശിഖ സുരേന്ദ്രന്‍ നേടിയതോടെ മലയാളികള്‍ക്കെല്ലാം അഭിമാനമായി. മലയാളിയായ അഞ്ജലി…

പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും; വാഹനവില ഉയരും; വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം  

Posted by - Jul 5, 2019, 05:01 pm IST 0
ന്യൂഡല്‍ഹി:  പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം…

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി

Posted by - Aug 29, 2019, 01:32 pm IST 0
ഈ മാസം ആദ്യം പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ബിൽ 2019 ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. “ബില്ലിന്റെ യഥാർത്ഥ പതിപ്പ്…

മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി ആശുപത്രിയില്‍

Posted by - Jun 11, 2018, 01:53 pm IST 0
ന്യൂഡല്‍ഹി: തലമുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ ബി വാജ്‌പേയി ആശുപത്രിയില്‍. ദ്വീര്‍ഘകാലമായി വീട്ടില്‍ കിടപ്പിലായ അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍…

ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം

Posted by - Dec 27, 2019, 08:17 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം.  പൗരത്വഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്. വിദ്യാര്‍ഥികളടക്കമുള്ള നൂറോളം പേരെ…

Leave a comment