ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശൂര്‍ പൂരത്തിന് സമാപനം; ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്  

95 0

തൃശ്ശൂര്‍: പ്രൗഢഗംഭീരമായ പകല്‍പൂരവും കഴിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് സമാപനമായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരാവേശം കൊടിയിറങ്ങിയത്. 2020 മെയ് 2 നാണ് ഇനി അടുത്ത പൂരം.

തൃശൂരുകാരുടെ  പൂരമായിരുന്നു ഇന്നത്തേത്. രാവിലെ മണികണ്ഠനാല്‍ പരിസരത്തുനിന്നും പാറമേക്കാവിന്റെയും നായ്ക്കനാല്‍ പരിസരത്തുനിന്നും തിരുവമ്പാടിയുടെയും എഴുന്നള്ളത്ത് ആരംഭിച്ചു. പിന്നെ ഉപചാരം ചൊല്ലാന്‍ നേരമായി. ഇരു ഭഗവതിമാരും ശ്രീമൂല സ്ഥാനത്ത് നിലയുറപ്പിച്ച് അടുത്ത കൊല്ലം കാണാമെന്ന ഉറപ്പില്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. തൊട്ടുപിന്നാലെ പകല്‍ വെടിക്കെട്ടും നടന്നു. തിരുവമ്പാടിയുടേതായിരുന്നു ആദ്യ ഊഴം. പിന്നീട്  പാറമേക്കാവ്.  ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്.

Related Post

മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് നിർത്തണം:  ശോഭ സുരേന്ദ്രൻ

Posted by - Feb 4, 2020, 05:25 pm IST 0
മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവും മത തീവ്രവാദികളെ സംരക്ഷിക്കുന്നത് നിർത്തണമെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. എസ്ഡിപിഐയുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാകാനുള്ള മൽസരത്തിന്റെ ഭാഗമായ കളികളാണ്…

കേരള പോലീസ് മുന്‍ ഫുട്ബോള്‍ താരം ലിസ്റ്റന്‍ അന്തരിച്ചു  

Posted by - Mar 13, 2021, 10:54 am IST 0
തൃശൂര്‍: കേരള പോലീസ് മുന്‍ ഫുട്‌ബോള്‍ താരം സി.എ. ലിസ്റ്റന്‍(54) അന്തരിച്ചു. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്ററായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. ലിസ്റ്റന്‍ തൃശൂര്‍ അളഗപ്പ സ്വദേശിയാണ്. അച്ഛന്‍…

ഡിജിപിയുടെ ലണ്ടൻ യാത്രക്ക് സർക്കാർ അനുവാദം നൽകി

Posted by - Feb 13, 2020, 03:55 pm IST 0
തിരുവനന്തപുരം: അഴിമതിയില്‍ കുരുങ്ങി സംസ്ഥാന പോലീസ്  പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ലണ്ടനിലേക്ക് പോകാൻ ഒരുങ്ങുന്നു. യുകെയില്‍ നടക്കുന്ന  യാത്ര സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപി…

ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Jan 29, 2020, 05:42 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

തിരുവനന്തപുരം, പത്തനംതിട്ട,,ആലത്തൂര്‍, വടകര ? ആകാംക്ഷയോടെ കേരളം  

Posted by - May 23, 2019, 07:00 am IST 0
കേരളം  ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ നാലു മണ്ഡലങ്ങളിലെ ഫലം. 'താമര വിരിയുമോ എന്നതാണ് തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും ആകാംക്ഷ.   തിരുവനന്തപുരത്ത് രാജേട്ടന്റെ വിജയം ബി ജെ പി…

Leave a comment