വിപണിയില്‍ വാഴുന്നത് വ്യാജവെളിച്ചെണ്ണ; വഴുതിവീഴുന്നത് സാധാരണക്കാര്‍  

92 0

പുവാര്‍: നാളികേരത്തിന് വില കുതിച്ചുയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഉല്‍പ്പാദനവും വിപണനവും വിപണിയില്‍ പൊടി പൊടിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍ നോട്ടത്തിലുളള പരിശോധന പ്രഹസനമായതാണ് വ്യാജ വെളിച്ചെണ്ണ വിപണി അടക്കി വാഴാന്‍ ഇടനല്‍കിയതെന്നാണ് ഉപ'ോക്താക്കളുടെ അ'ിപ്രായം. സാധാരണക്കാര്‍ക്കും ഇടത്തര കച്ചവടക്കാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ പ്രമുഖ ബ്രാന്‍ഡുകളെ വെല്ലുന്ന തരത്തിലാണ് വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തുന്നത്. ചുക്ഷണത്തിന് ഇരയാകുന്നവരില്‍ അധികവും സാധാരണക്കാരാണ്. വ്യാജ വെളിച്ചെണ്ണകളില്‍ അധികവും വിപണിയില്‍ എത്തിച്ചേരുന്നത് പ്രമുഖ കമ്പനികളുടെ അപരനാമത്തിലാണെന്നുളളതാണ് യാഥാര്‍ഥ്യം.

കാന്‍സര്‍ , വൃക്കരോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്കിടനല്‍കുന്ന പാരഫിന്‍ ഓയിലും പാംകര്‍ണല്‍ ഓയിലും അമിത അളവില്‍ ചേര്‍ത്ത വ്യാജ വെളിച്ചെണ്ണയാണ് വിപണിയില്‍ എത്തുന്നവയില്‍ ഏറെയും. കൂടാ തെ വാഹനങ്ങളില്‍ നിന്നും ഉപയോഗം കഴിഞ്ഞ് ചോര്‍ത്തുന്ന കരിഓയില്‍ പ്ര ത്യേക ഊഷ്മാവില്‍ തിളപ്പിച്ച ശേഷം തണുപ്പിച്ച് ആവശ്യമായ അളവില്‍ പാരഫിന്‍ ഓയിലും അനുബന്ധമായ അളവില്‍ വെളിച്ചെണ്ണയുടെ സുഗന്ധം ലഭിക്കുന്ന എസന്‍സുകളും ചേര്‍ത്തും വ്യാജ വെളിച്ചെണ്ണ നിര്‍മ്മിക്കുവാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തിലുളള വ്യാജ വെളിച്ചെണ്ണ അന്യസംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കടന്ന് വന്‍ തോതില്‍ ടാങ്കര്‍ ലോറികളില്‍ കേരളത്തില്‍ ഗണ്യമായി എത്തിച്ചെരുന്നതായും സൂചനയുണ്ട്.

ഇത്തരത്തില്‍ ഒരു കിലോ വ്യാജ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നതിന് 30 രൂപ മുതല്‍ 40 രൂപ വരെ മാത്രമാണ് ചിലവു വരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്രകാരം നിര്‍മ്മിക്കുന്ന വ്യാജ വെളിച്ചെണ്ണ കേരളത്തിലെ വിപണികളില്‍ എത്തി കഴിഞ്ഞാല്‍ 175 രൂപ മുതല്‍ 220 രൂപ വരെ കിലോയ്ക്ക് ലഭിക്കുന്നതായും പറയുന്നു. പലപ്പോഴും പതിന്‍മടങ്ങ് ലാഭം ലഭിക്കുന്നതിനാലാണ് വ്യാജന്‍ കേരള വിപണിയില്‍ തഴച്ചു വളരാന്‍ ഇടനല്‍കുന്നത്. മുന്‍ വര്‍ഷം സര്‍ക്കാര്‍ ലാബുകളില്‍ 50 ഓളം കമ്പനികളുടെ വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 15 ന് മുകളില്‍ ബ്രാന്‍ഡുകളില്‍ പാരാഫിന്റെയും പാംകര്‍ണല്‍ ഓയിലിന്റെയും അമിത സാനിധ്യം കണ്ടെത്തുകയും പ്രസ്തുത കമ്പനികളുടെ ഉല്‍പ്പാദനം നിര്‍ത്തിവയ്പ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വ്യാജ പാല്‍ നിര്‍മ്മാണത്തിന്റെ ചുവടു പിടിച്ച് വ്യാജ വെളി ച്ചെണ്ണ നിര്‍മ്മാണവും പൊടി പൊടിച്ചിട്ടും അധികൃതര്‍ നിര്‍മ്മാതാക്കള്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്ന് ജനങ്ങള്‍ക്കിടയില്‍ പരക്കേ ആക്ഷേപമുണ്ട്.
എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തിയ പല കമ്പനികളും പുതിയ രൂപത്തിലും ഭാവത്തിലും ഇപ്പോള്‍ വ്യാജ വെളിച്ചെണ്ണ ഉല്‍പ്പാദനവും വിപണനവും വന്‍ തോതില്‍ നടത്തി വരുന്നുയെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ വിലയെക്കാള്‍ അറുപത് ശതമാനത്തിന് മേല്‍ ലാഭമാണ് ഇത്തരത്തില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുക്കുന്ന കമ്പനികള്‍ കൊയ്തെടുക്കുന്നത്. അമിത ലാഭം ലഭിക്കുന്നതാണ് വ്യാജന്മാര്‍ പെരുകാന്‍ കാരണമായി മാറിയത്. 40 രൂപ വിലയുളള പാരഫിന്‍ ഓയിലും 30 രൂപ വിലയുളള വൈറ്റ് ഓയിലും വെളിച്ചെണ്ണയുടെ സുഗന്ധം ലഭിക്കുന്ന തരത്തിലുളള എസന്‍സും ചേര്‍ത്ത് വ്യാജ വെളിച്ചെണ്ണ നിര്‍മ്മിക്കുമ്പോള്‍ നാടന്‍ കൊപ്ര ചെക്കില്‍ അരച്ച് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ശുദ്ധമായ വെളിച്ചെണ്ണ പുറംതളളപ്പെടുന്നു. യഥാര്‍ഥ വെളിച്ചെണ്ണ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് നാം അപകടങ്ങളില്‍ ചാടാന്‍ ഇടയാകുന്നത്.

Related Post

ഭക്ഷണോത്പന്നങ്ങളില്‍ കൃത്രിമ കളറുകള്‍; മലയാളിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം  

Posted by - May 13, 2019, 10:56 am IST 0
തലശ്ശേരി: കേരളീയരുടെ തീന്‍മേശകളിലെത്തുന്ന ഭക്ഷണസാധനങ്ങളില്‍ ഭൂരിഭാഗവും കൃത്രിമ കളര്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ചേര്‍ത്തുളളവയാണെന്ന് റിപ്പോര്‍ട്ട്. കറികളിലും മറ്റും ചേര്‍ക്കുന്ന ജീരകം മുതല്‍ മിക്ക പലവ്യഞ്ജനങ്ങളിലും കൃത്രിമ കളര്‍…

ചങ്കിടിപ്പോടെ സിപിഎമ്മും പിണറായിയും; യുഡിഎഫിന് വിജയവും പരാജയവും പ്രതിസന്ധി; ഒരു സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ പൊട്ടിത്തെറി  

Posted by - May 22, 2019, 06:48 pm IST 0
തിരുവനന്തപുരം: സാധാരണ ഗതിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര നിര്‍ണായകമാവാറില്ല .ഇക്കുറി പക്ഷേ വ്യത്യസ്ത കാരണങ്ങളാല്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ് ലോക് സഭാ തെരഞ്ഞെടുപ്പു ഫലം…

അനുപമമാതൃവാത്സല്യം നുകരാം; അതുല്യസ്‌നേഹം പകരാം; മാതൃസ്‌നേഹസ്മരണകളുണര്‍ത്തി മാതൃദിനകുറിപ്പ്  

Posted by - May 12, 2019, 10:56 am IST 0
ജ്യോതിലക്ഷ്മിനമ്പ്യാര്‍ ഈ കരച്ചില്‍ സന്താപത്തിന്റെയോ,സന്തോഷത്തിന്റേയോഅല്ല. ആരോപഠിപ്പിച്ചതോ,പറഞ്ഞുചെയ്യിയ്ക്കുന്നതോ അല്ല.ഇതൊരു പ്രപഞ്ചസത്യമാകുന്നു.പ്രകൃതിയും ഒരു പുതുജീവനും കണ്ടുമുട്ടുന്ന അനുഭൂതി. ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന, അവളില്‍ മാതൃത്വംചുരത്തപ്പെടുന്ന, ഒരമ്മയുടെ…

സ്വപ്നതുല്യനേട്ടത്തില്‍ ബിജെപി; ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; ഇത് നരേന്ദ്ര മോദിയുടെ ചരിത്രവിജയം  

Posted by - May 23, 2019, 03:25 pm IST 0
ന്യൂഡല്‍ഹി: ഒടുവില്‍ അത് യാഥാര്‍ത്ഥ്യമായി. 350 എന്ന സ്വപ്നതുല്യ നേട്ടത്തിലേക്ക് എന്‍ ഡി എ. ബിജെപി കഴിഞ്ഞ തവണ നേടിയതിനെക്കള്‍ സീറ്റോടെ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് .എല്ലാ വിമര്‍ശനങ്ങള്‍ക്കുമപ്പുറം…

വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍  

Posted by - May 14, 2019, 08:53 pm IST 0
തലശേരി:വേനല്‍ കടുത്തതോടെ പാതയോരങ്ങളില്‍  കാഴ്ചയുടെ വസന്തം തീര്‍ത്ത് ഗുല്‍മോഹര്‍ മരങ്ങള്‍. വഴിയോരങ്ങളെ  ചെമ്പട്ടുടുപ്പിക്കുന്ന ഗുല്‍മോഹറുകള്‍ ഏവരുടേയും  മനസിന് കുളിര്‍മയേകുകയാണ്. പാതയോരങ്ങളിലും കാമ്പസുകളിലും   തണല്‍വിരിച്ച് നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍…

Leave a comment