'അശോകന്റെ ആദ്യ രാത്രി'; ദുല്‍ഖര്‍ നിര്‍മാതാവ്; സംവിധായകനുള്‍പ്പെടെ പുതുമുഖങ്ങള്‍  

553 0

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാകുന്നു. 'അശോകന്റെ ആദ്യ രാത്രി' എന്ന സിനിമയാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പൂജയുടെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ദുല്‍ഖറിന്റെ ഭാര്യ അമാല്‍, നടന്മാരായ സണ്ണി വെയിന്‍, ശേഖര്‍ മേനോന്‍, ജേക്കബ് ഗ്രിഗറി, വിജയ രാഘവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന ചിത്രമാകും അശോകന്റെ ആദ്യരാത്രി. സംവിധായകനും പുതുമുഖമാണ്.

ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. നിര്‍മ്മാതാവായ ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ചേക്കില്ല. മറ്റു വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് ദുല്‍ഖര്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

Related Post

ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍  

Posted by - Apr 30, 2019, 08:41 am IST 0
സാനിയ ഇയ്യപ്പന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  പ്രേതം2, ലൂസിഫര്‍, ക്യൂന്‍ എന്നി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാനിയ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്.…

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST 0
ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍…

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST 0
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍…

ജയനിൽ നിന്ന് മമ്മൂട്ടിയിലേക്കും മോഹൻലാലിലേക്കും: 1980-കളുടെ തുടക്കത്തിൽ മലയാള സിനിമയെ പുനർനിർവചിച്ച മാറ്റം

Posted by - Nov 9, 2025, 04:53 pm IST 0
മുംബൈ: മലയാള ചലച്ചിത്ര രംഗത്ത് ജയൻ നടത്തിയ സാന്നിധ്യം ചെറുതായിരുന്നുവെങ്കിലും, അത് അതീവ ശക്തിയുള്ളതും വമ്പൻ സ്വാധീനം ചെലുത്തിയതുമായിരുന്നു. അദ്ദേഹത്തിൻ്റെ അഭാവം ഇന്നും മലയാള സിനിമയുടെ ചരിത്രത്തിൽ…

 ജേജി ജോണ്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Posted by - Dec 24, 2019, 11:56 am IST 0
തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജേജി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലാണ്  ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. അയല്‍വാസികള്‍…

Leave a comment