മോദിക്കും അമിത്ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി  

400 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേബ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയിരിക്കുന്നത്. പരാതി കമ്മീഷന്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

മോദിക്കും അമിത് ഷായ്ക്കും നല്‍കിയ ക്ലീന്‍ ചിറ്റില്‍ തീര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹര്‍ജി. ഇതില്‍ തീര്‍പ്പ് കല്‍പിച്ച് കഴിഞ്ഞെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത് മോദിക്കും അമിത് ഷായ്ക്കും അനുകൂലമായിരുന്നു. തീര്‍പ്പ് കല്‍പിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പുതിയ ഹര്‍ജിയുമായി കോണ്‍ഗ്രസിന് വരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതനുസരിച്ച് പുതിയ ഒരു ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക് കോണ്‍ഗ്രസ് എത്താനും സാധ്യതയുണ്ട്. എന്നാല്‍ സുപ്രീംകോടതി വേനലവധിക്കായി മെയ് 13-ന് അടയ്ക്കും. അതിനാല്‍ ഉടന്‍ ഒരു നിയമനടപടിയിലൂടെ കോണ്‍ഗ്രസിന് ഈ പരാതിയില്‍ പരിഹാരമുണ്ടാകാനുള്ള സാധ്യത വിരളമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മെയ് 12-നും മെയ് 17-നും. പ്രചാരണത്തിനായി ഇനി 9 ദിവസങ്ങളേയുള്ളൂ. ഈ കാലയളവിനുള്ളില്‍ പെട്ടെന്ന് പരാതിയില്‍ തീര്‍പ്പുണ്ടാക്കിത്തരണമെന്നാണ് ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പരാതികളില്‍ തീര്‍പ്പുണ്ടാക്കിക്കഴിഞ്ഞെന്നും അതില്‍ അതൃപ്തിയുണ്ടെങ്കില്‍ അക്കാര്യം വിശദമാക്കി പുതിയ ഹര്‍ജി നല്‍കണമെന്നുമാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. ബാലാകോട്ട് ആക്രമണത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിച്ചതിനും, ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടിയെന്ന പരാമര്‍ശത്തിന്റെ പേരിലുമടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്തുകൊണ്ടാണ് മോഡിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു, ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് ഓടിയതെന്ന പരാമര്‍ശം എല്ലാം ചട്ട വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Related Post

സംയമനം പാലിക്കണം, അഭ്യര്‍ത്ഥനയുമായി ജില്ലാ കളക്ടര്‍മാര്‍  

Posted by - Nov 9, 2019, 09:34 am IST 0
കോഴിക്കോട്: അയോധ്യ കേസില്‍ ഇന്ന് വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മതേതരത്വമൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും ഉയര്‍ത്തിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ച് വിവിധ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍.  ഫെയ്‌സ്ബുക്ക്…

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ്ജ​ന്‍ കു​മാ​ര്‍ പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ചു

Posted by - Dec 18, 2018, 01:38 pm IST 0
ന്യൂ​ഡ​ല്‍​ഹി: സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ക്കേ​സി​ല്‍ ശി​ക്ഷിക്കപ്പെട്ട മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ്ജ​ന്‍ കു​മാ​ര്‍ പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കൈ​മാ​റി. ഹൈക്കോടതി…

റഷ്യ യുക്രൈനിലെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിട്ട് വൻ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി

Posted by - Nov 9, 2025, 08:02 pm IST 0
റഷ്യ യുക്രൈന്റെ എനർജി ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമാക്കി വലിയ തോതിൽ 450-ത്തിലധികം ഡ്രോണുകളും 40-ൽ കൂടുതലായ മിസൈലുകളും വിനിയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട്.ഈ ആക്രമണത്തിൽ നിരവധി വൈദ്യുതി നിലയങ്ങൾക്കും…

 സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി

Posted by - Jun 4, 2018, 06:55 pm IST 0
ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ വ​രു​ണ്‍(28) ആ​ണ് ഡ​ല്‍​ഹി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​ത്. സി​വി​ല്‍ സ​ര്‍​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ​ ഞാ​യ​റാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്.…

ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

Posted by - Dec 15, 2018, 07:52 am IST 0
റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച…

Leave a comment