പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം  

170 0

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം

സംസ്ഥാനത്തെ 23 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളും 5 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടും. കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം – 82.11. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 77 ശതമാനം. 14,244 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ജില്ല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ എ പ്ലസ് നേടിയത് മലപ്പുറത്താണ് 1865 പേര്‍.  ഈ വര്‍ഷം 183 വിദ്യാര്‍ത്ഥികള്‍ 1200-ല്‍ 1200 മാര്‍ക്കും നേടി. കഴിഞ്ഞ വര്‍ഷം 180 പേരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

പരീക്ഷാഫലം വിശദമായി….

ബ്രാഞ്ച് – പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ – ജയിച്ചവര്‍ – വിജയശതമാനം

സയന്‍സ്           – 1,79,114 – 1,54,112 – 86.04 ശതമാനം വിജയം.
ഹ്യൂമാനിറ്റീസ് – 76,022 -60,681 – 79.82 ശതമാനം വിജയം
കൊമേഴ്‌സ്            – 1,14,102 – 96,582 – 84.65 ശതമാനം വിജയം
വൊക്കേഷണല്‍ – 28,571 – 22,878 – 80.07 വിജയ ശതമാനം.
ടെക്‌നിക്കല്‍       – 1420 – 990 -69.72 വിജയ ശതമാനം.
കലാമണ്ഡലം – 78 – 73 – 93.59 വിജയ ശതമാനം.

മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. മെയ് 20-ന് ട്രെയല്‍ അലോട്ട്‌മെന്റ്. ആദ്യഘട്ട അലോട്ട്‌മെന്റ് മെയ് 24-ന്. ജൂണ്‍ മൂന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.  

Related Post

ഗവർണ്ണർ വൈസ് ചാന്സലര്മാരുടെ യോഗം വിളിച്ചു 

Posted by - Nov 29, 2019, 05:21 pm IST 0
തിരുവനന്തപുരം: എംജി സര്‍വ്വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടു . സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്തുന്ന കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും  സര്‍വ്വകലാശാലകളുടെ…

എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്

Posted by - Apr 30, 2018, 08:00 am IST 0
എസ്.എസ്.എല്‍.സി ഫലമറിയാന്‍ സഫലം 2018 മൊബൈല്‍ ആപ്   എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itscholl.gov.in  വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ കൈറ്റ് സംവിധാനം ഒരുക്കി. ഇതിനു പുറമെ സഫലം…

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

Posted by - May 29, 2018, 08:12 am IST 0
ന്യൂഡല്‍ഹി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാല് മണിക്കാണ് പ്രഖ്യാപനം. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം…

വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു

Posted by - Apr 17, 2018, 06:56 am IST 0
വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകർ മൂല്യ നിർണയം നടത്തുന്നു  പത്താം തരത്തിലെ സി.ബി.എസ്.ഇ പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നത് വിഷയവുമായി ബന്ധമില്ലാത്ത അദ്ധ്യാപകരെന്ന് റിപ്പോർട്ട്. സയൻസ് വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി,…

ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളും മാറ്റി

Posted by - Mar 19, 2020, 11:48 am IST 0
ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തില്‍ ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്​.ഇ 10, 12 ക്ലാസുകളിലേക്കുള്ള അവശേഷിക്കുന്ന പരീക്ഷകള്‍ ഈ മാസം…

Leave a comment