മോദിക്കും അമിത് ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍  

224 0

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മോദിയും അമിത് ഷായും വിവിധ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ബാലാകോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചതിനും, ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടിയെന്ന പരാമര്‍ശത്തിന്റെ പേരിലും അടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാനമന്ത്രി തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടും. ഏറ്റവുമൊടുവില്‍ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ മാതൃക പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടിയുടെ ഉത്തരവുകളും കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഹര്‍ജിക്കാരിയും കോണ്‍ഗ്രസ് എംപിയുമായ സുഷ്മിത ദേബ് ആണ് ഉത്തരവുകളുടെ പകര്‍പ്പ് സത്യവാങ് മൂലത്തിലൂടെ കോടതിയില്‍ സമര്‍പ്പിച്ചത്. മോദി, ഷാ എന്നിവര്‍ നടത്തിയതിന് സമാനമായ പ്രസ്താവനകള്‍ നടത്തിയവര്‍ക്ക് എതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു എന്ന് സുഷ്മിത സത്യവാങ്മൂലത്തില്‍ പറയുന്നു.

Related Post

ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .  

Posted by - Oct 24, 2019, 06:10 pm IST 0
അഹമ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ ഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. .

ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ മറികടന്ന് മെഡിക്കല്‍ കമ്മീഷന്‍ ബില്‍; രാജ്യസഭ പാസാക്കി  

Posted by - Aug 1, 2019, 09:35 pm IST 0
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ അവസാന വര്‍ഷ ദേശീയ പരീക്ഷയ്ക്ക് ശിപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്‍ നിയമമാകുന്നു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്‍ പാസായി. ഇനി…

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്ര ഗോവെർന്മെന്റിന്റെ അംഗീകാരം

Posted by - Dec 24, 2019, 07:52 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(സിഡിഎസ്) പദവിക്ക് കേന്ദ്ര സര്‍ക്കാറിന്റെ  അംഗീകാരം.   സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനുള്ള എല്ലാ അധികാരങ്ങളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഉണ്ടായിരിക്കുമെന്ന്…

ആരോഗ്യ പ്രവർത്തകന് കോവിഡ്

Posted by - Mar 29, 2020, 08:26 pm IST 0
എറണാകുളത്ത് ഒരു ആരോഗ്യപ്രവർത്തന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന…

കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Posted by - Jan 20, 2019, 10:50 am IST 0
സാക്രമെന്‍റോ: സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യു.എസിലെ കാലിഫോര്‍ണിയയിലുള്ള യോസ്‌മിറ്റീ നാഷണല്‍ പാര്‍ക്കിലെ പാറക്കെട്ടില്‍ വീണ് മരിച്ച മീനാക്ഷി…

Leave a comment