മോദിക്കും അമിത് ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍  

282 0

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മോദിയും അമിത് ഷായും വിവിധ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയിയും ജസ്റ്റിസ് ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ബാലാകോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചതിനും, ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടിയെന്ന പരാമര്‍ശത്തിന്റെ പേരിലും അടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാനമന്ത്രി തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടും. ഏറ്റവുമൊടുവില്‍ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ മാതൃക പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടിയുടെ ഉത്തരവുകളും കോണ്‍ഗ്രസ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഹര്‍ജിക്കാരിയും കോണ്‍ഗ്രസ് എംപിയുമായ സുഷ്മിത ദേബ് ആണ് ഉത്തരവുകളുടെ പകര്‍പ്പ് സത്യവാങ് മൂലത്തിലൂടെ കോടതിയില്‍ സമര്‍പ്പിച്ചത്. മോദി, ഷാ എന്നിവര്‍ നടത്തിയതിന് സമാനമായ പ്രസ്താവനകള്‍ നടത്തിയവര്‍ക്ക് എതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു എന്ന് സുഷ്മിത സത്യവാങ്മൂലത്തില്‍ പറയുന്നു.

Related Post

വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു  

Posted by - Jul 23, 2019, 10:27 pm IST 0
ബംഗളുരു: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാകടയിലെ 14 മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഡിവിഷന്‍…

സ്കൂളുകൾ, ക്ഷേത്രങ്ങൾ കശ്മീരിൽ വീണ്ടും തുറക്കും: ജി കിഷൻ റെഡ്ഡി

Posted by - Sep 24, 2019, 10:14 am IST 0
ബെംഗളൂരു: കാശ്മീർ താഴ്‌വര സാധാരണ നിലയിലായതിനാൽ  വർഷങ്ങളായി അടച്ചിട്ടിരുന്ന നൂറുകണക്കിന് ക്ഷേത്രങ്ങളും സ്‌കൂളുകളും വീണ്ടും തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. "താഴ്വരയിൽ, ക്ഷേത്രങ്ങളെയും…

ബജറ്റ് അവതരണം തുടങ്ങി;  അഞ്ചുവര്‍ഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ അഞ്ചുലക്ഷം കോടിയിലെത്തിക്കും  

Posted by - Jul 5, 2019, 11:49 am IST 0
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ചു ലക്ഷം കോടിയില്‍ (5 ട്രില്യണ്‍ ഡോളര്‍) എത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്…

ട്രംപിനെ വരവിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമെന്ന് 'സാമ്‌ന' ദിനപത്രം 

Posted by - Feb 17, 2020, 01:47 pm IST 0
മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത്  സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ശിവസേനാ മുഖപത്രം സാമ്‌ന.ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒരു…

Leave a comment