യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം: ആര്‍ക്കെതിരെയും പരാതിയില്ലെന്ന് വിദ്യാര്‍ത്ഥിനി; മാനസിക സമ്മര്‍ദംമൂലം ആത്മഹത്യാശ്രമമെന്ന്  

252 0

തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് അറിയിച്ചതായി പൊലീസ്. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല, പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്.  അതേസമയം, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

അധ്യയന ദിവസങ്ങള്‍ നഷ്ടമായി കൊണ്ടിരുന്നു, ഈ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു . കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയെന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക്  ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് വിശദമാക്കിയിരുന്നു.

കരഞ്ഞു പറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ കുറിപ്പില്‍ വിശദമാക്കിയിരുന്നു. പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിച്ചുവെന്നും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ശരീരത്തില്‍ പിടിച്ചു തടഞ്ഞു നിര്‍ത്തിയെന്നും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള പ്രേരണയ്ക്കു പിന്നില്‍ യൂണിവേഴ്‌സിറ്റി കോളെജ് പ്രിന്‍സിപ്പലും എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളുമാണെന്നും പെണ്‍കുട്ടി കുറിപ്പില്‍ ആരോപിച്ചിരുന്നു.

കൈ ഞരമ്പ് മുറിച്ച നിലയില്‍ കോളജില്‍ നിന്നും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ കഴിഞ്ഞ ദിവസം വൈകുന്നേരം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ പെണ്‍കുട്ടിയെ കണ്ടെങ്കിലും ക്ഷീണവും തളര്‍ച്ചയും കാരണം സംസാരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്നു രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ, പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ മാന്‍മിസിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച കോളജിലേക്ക് പോയശേഷമാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ കാണാതായത്. വൈകിട്ടോടെ പെണ്‍കുട്ടിയുടെ ഫോണും ഓഫായി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടികളുടെ വിശ്രമമുറിയിലാണ് ഞരമ്പുമുറിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. അമിത അളവില്‍ വേദനസംഹാരിയും കഴിച്ചിരുന്നു. കോളജില്‍ നേരിടേണ്ടിവന്ന മാനസികപീഡനങ്ങള്‍ വിശദീകരിച്ച് പെണ്‍കുട്ടി എഴുതിയതെന്നു കരുതുന്ന രണ്ടുപേജുവരുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

Related Post

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST 0
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…

തിരുവനന്തപുരത്ത് എട്ടുകോടിയുടെ 25കിലോ സ്വര്‍ണം പിടികൂടി  

Posted by - May 13, 2019, 12:13 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എട്ടുകോടി വിലവരുന്ന 25 കിലോഗ്രാം സ്വര്‍ണം പിടികൂടി. തിരുമല സ്വദേശി സുനിലില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്നെത്തിയ…

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി  

Posted by - Feb 27, 2021, 06:41 am IST 0
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു…

ഡിജിപി ആർ. ശ്രീലേഖയെ  പുതിയ ഗതാഗത കമ്മീഷണർ ആയി നിയമിച്ചു 

Posted by - Sep 5, 2019, 05:23 pm IST 0
തിരുവനന്തപുരം: ഡിജിപി ആർ ശ്രീലേഖയെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഇപ്പോഴുള്ള എഡിജിപി സുധേഷ്‌ കുമാറിനെ അവിടെനിന്നും  മാറ്റിയതിനെ തുടർന്നാണ് ആർ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചത്.…

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു: മുഖ്യമന്ത്രി

Posted by - Feb 3, 2020, 11:32 am IST 0
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ  നടക്കുന്ന സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ സമരങ്ങളില്‍…

Leave a comment