ശ്രീലങ്കന്‍ സ്‌ഫോടനം ; ഭീകരര്‍ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കന്‍ സേനാമേധാവി  

121 0

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തിലെത്തിയിരുന്നതായി ശ്രീലങ്കന്‍ സൈന്യത്തലവന്റെ വെളിപ്പെടുത്തല്‍.
തീവ്രവാദ പരിശീലനങ്ങളുടെ ഭാഗമായി ഇവര്‍ കശ്മീരിലും എത്തിയതായാണ് സൈന്യത്തലവന്‍ സ്ഥിരീകരിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍മി ചീഫിന്റെ സുപ്രധാന വെളിപ്പെടുത്തല്‍.

ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെ ആണ് തീവ്രവാദികള്‍ ഇന്ത്യയില്‍ എത്തിയിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
'ഇന്ത്യയിലെത്തിയ തീവ്രവാദികള്‍ കശ്മീരിന് പുറമെ ബെംഗളൂരുവിലും കേരളത്തിലും എത്തിയതായാണ് അറിയാന്‍ സാധിച്ചത്'- സേനാനായകെ പറഞ്ഞു.
പരിശീലനത്തിന്റെ ഭാഗമായാണ് തീവ്രവാദ സംഘങ്ങളുടെ അടുത്ത്  ഇവര്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017-ലാണ് ചാവേറുകളില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സൈന്യത്തലവന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.
  തീവ്രവാദികളുടെ കശ്മീര്‍ ബന്ധത്തില്‍ പ്രതികരിക്കാന്‍  ഇന്ത്യന്‍  അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല.  

സ്‌ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ(എന്‍ റ്റി ജെ)യുടെ നേതാവാണ് ഹാഷിം.
ഹാഷിമിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം ഇന്ത്യന്‍ അധികൃതര്‍  വെളിപ്പെടുത്തിയിട്ടില്ല.
 ഹാഷിം അംഗമായുള്ള തമിഴ്‌നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്.
തമിഴ്‌നാട് തൗഹീദ് ജമാ അത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാ അത്ത് രൂപീകരിക്കുകയായിരുന്നു.

അതേസമയം ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുകയാണ്.
തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

Related Post

വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം

Posted by - Apr 16, 2018, 04:16 pm IST 0
ഷാര്‍ജ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍…

ബി.എസ്.എൻ.എൽ സൗദിയിലേക്കും

Posted by - May 5, 2018, 06:26 am IST 0
സൗദി അറേബ്യൻ ടെലികോം സേവനദാതാവായ സെയ്‌നുമായി സഹകരിച്ച് ബി.എസ്.എൻ.എൽ സൗദിയിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന് ചീഫ് ജനറൽ മാനേജർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 4 ജി സംവിധാനം കൂടുതൽ…

ദുബൈ എയര്‍പോര്‍ട്ടില്‍ ഇനി പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്

Posted by - May 1, 2018, 08:24 am IST 0
ദുബൈ: ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.…

ഞങ്ങൾ യുദ്ധത്തിന്  തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ  യുഎസ്

Posted by - Sep 17, 2019, 10:14 am IST 0
ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍…

ഇന്ത്യന്‍ വംശജന്റെ കൊലപാതകം: അമേരിക്കന്‍ മുന്‍ സൈനികന് ജീവപര്യന്തം തടവ്

Posted by - May 5, 2018, 09:20 am IST 0
കന്‍സാസ്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്‌ബോട്ലയെ കൊലപ്പെടുത്തിയ കേസിലാണ് യുഎസ്…

Leave a comment