നേമവും വട്ടിയൂര്‍ക്കാവും തുണയാകും; കുമ്മനം 15000-ല്‍പ്പരം ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പി  

359 0

തിരുവനന്തപുരം: ബി.ജെ. പിയുടെ ശക്തികേന്ദ്രങ്ങളായ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വോട്ടുകളിലൂടെ കുമ്മനം രാജശേഖരന്‍ വന്‍ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്ന് ബി.ജെ.പി നേതൃത്വം. ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ആര്‍.എസ്.എസ് നേരിട്ടിറങ്ങി കുമ്മനത്തിന് വേണ്ടി പ്രചാരണം നടത്തിയ മണ്ഡലത്തില്‍. എന്ത് വില കൊടുത്തും കുമ്മനത്തെ ജയിപ്പിക്കാന്‍ തങ്ങളുടെ സംഘടനാ സംവിധാനം മുഴുവന്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നു.കുറഞ്ഞത് പതിനയ്യായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന്റെ ശശി തരൂരിനെ മലര്‍ത്തിയടിക്കും എന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ശശി തരൂരിന് അനുകൂലമായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നാല്‍പോലും കുമ്മനം നേരിയ മാര്‍ജിനില്‍ ജയിച്ചു കയറുമെന്ന് ബി.ജെ.പി കരുതുന്നു. ന്യൂനപക്ഷ വോട്ടുകള്‍ തരൂരിലേക്ക് ഒഴുകിയാലും കുമ്മനത്തിന് അത് മറികടക്കാന്‍ നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലെ വോട്ട് കൊണ്ട് സാധിക്കും. ഈ രണ്ട് മണ്ഡലങ്ങളിലും ഞെട്ടിക്കുന്ന ഭൂരിപക്ഷം കുമ്മനത്തിന് ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ചെയ്ത മണ്ഡലങ്ങളില്‍ മൂന്നാമതാണ് നേമം. 1,41,350 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്. എന്നാല്‍ വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും ബി.ജെ.പി പ്രതീക്ഷിച്ച മുന്നേറ്റം വോട്ടിംഗില്‍ ഉണ്ടായിട്ടില്ല എന്നത് ബി.ജെ.പിയെ ആശങ്കയിലാക്കുന്നുമുണ്ട്.ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ വലിയ തോതിലുളള അടിയൊഴുക്ക് നടന്നിട്ടുണ്ട്. സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കുമ്മനം രാജശേഖരന് വോട്ട് ലഭിച്ചിട്ടുണ്ട് എന്ന് ബി.ജെ.പി കരുതുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളോട് എതിര്‍പ്പുള്ള നിഷ്പക്ഷ വോട്ടുകളും കുമ്മനത്തിന് സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.ഇത്തവണ ബി.ജെ.പിക്കെതിരെ ക്രോസ് വോട്ടിംഗ് നടന്നിട്ടില്ല എന്നതും വിജയ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുകളെല്ലാം സി. ദിവാകരന് തന്നെ വീണിട്ടുണ്ട് എന്നാണ് ബി.ജെ.പി വിലയിരുത്തല്‍.

Related Post

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

കന്നഡനാട് ബിജെപി ഭരിക്കുമോ? കോണ്‍ഗ്രസിന് തിരിച്ചടി

Posted by - May 15, 2018, 10:40 am IST 0
ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം. കോണ്‍ഗ്രസിന് തിരിച്ചടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി ജെ പി 111, കോണ്‍ഗ്രസ് 61 എന്നിങ്ങനെയാണ് ലീഡ്…

പകരംവീട്ടി നിതീഷ് കുമാര്‍; ബിഹാറില്‍ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രം  

Posted by - Jun 3, 2019, 06:23 am IST 0
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ തന്റെ പാര്‍ട്ടിക്ക് അര്‍ഹമായ സ്ഥാനം നല്‍കാത്തതില്‍പ്രതിഷേധിച്ച് സംസ്ഥാന മന്ത്രിസഭാ വികസനത്തില്‍ ബി.ജെ.പിയെ തഴഞ്ഞ് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി(യു) നേതാവുമായ നിതീഷ് കുമാറിന്റെപ്രതികാരം. സംസ്ഥാനത്ത്‌നടന്ന മന്ത്രിസഭാ…

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

എക്‌സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍:അമിത് ഷാ  

Posted by - Feb 10, 2020, 09:37 am IST 0
ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളുടെ റിസൾട്ട് എന്തായാലും ഡല്‍ഹിയില്‍ പാര്‍ട്ടി വിജയം നേടുമെന്ന് ബിജെപി. പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്ന്…

Leave a comment