ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ചു മരിച്ചു  

267 0

തിരുവനന്തപുരം: കാട്ടാക്കട കല്ലാമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആസിഡ് കുടിച്ചു മരിച്ചു. എഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ് (55) മരിച്ചത്. ഭാര്യ നിര്‍മ്മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആസിഡ് കുടിച്ച ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശനമെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

നാളുകളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. രാവിലെ നിര്‍മ്മല പാത്രം കഴുകുന്നതിനിടെ എത്തിയ ശിവാനന്ദനുമായി വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയ്യില്‍ കരുതിയ വെട്ട്കത്തി ഉപയോഗിച്ച് ശിവാനന്ദന്‍ നിര്‍മ്മലയെ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് ആസിഡ് കുടിച്ച് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഈ സമയം നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Post

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്‌തു 

Posted by - Sep 20, 2019, 02:50 pm IST 0
ന്യൂ ഡൽഹി : നിയമവിദ്യാർഥിനിയുടെ പരാതിയിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദനെ അറസ്റ്റ് ചെയ്തു.. ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ…

വഞ്ചന,വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അമിത് ജോഗിയെ അറസ്റ്റ് ചെയ്തു

Posted by - Sep 3, 2019, 03:06 pm IST 0
ബിലാസ്പൂർ: ഛത്തീസ്ഗഡ് (ജെ) ജനതാ കോൺഗ്രസിന്റെ തലവനായ മുൻ ഛത്തീസ്ഗഡ്  മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിയെ ചൊവ്വാഴ്ച സംസ്ഥാനത്തെ ബിലാസ്പൂർ ജില്ലയിൽ വഞ്ചന, വ്യാജവൽക്കരണം…

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST 0
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ്…

ജപ്തി നോട്ടീസ് വന്നാല്‍ പൂജ; ലേഖയുടെ നോട്ട്ബുക്കിലെ വിവരങ്ങള്‍ നിര്‍ണായകം; കോട്ടൂരുള്ള മന്ത്രവാദിയെത്തേടി പൊലീസ്  

Posted by - May 17, 2019, 07:38 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലേഖയുടെ നോട്ട്ബുക്ക് കണ്ടെത്തി. കുടുംബ പ്രശ്‌നങ്ങളുണ്ടെന്നു ബുക്കില്‍ പരാമര്‍ശമുണ്ട്. വരവു ചെലവു കണക്കുകളും വീട്ടിലെ മറ്റുകാര്യങ്ങളും…

ഡൽഹിയിൽ വൃദ്ധനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Posted by - Sep 3, 2019, 10:11 am IST 0
ന്യൂദൽഹി: തെക്കൻ ദില്ലിയിലെ  വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ 91 കാരനായ മുൻ സർക്കാർ ഉദ്യോഗസ്ഥനെ അബോധാവസ്ഥയിൽ റഫ്രിജറേറ്ററിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.  കൃഷ്ണ…

Leave a comment