മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ വരുന്നത് പത്തുഭാഷകളില്‍; ചിത്രീകരണം പൂര്‍ത്തിയായി; ക്രിസ്മസിനോ വിഷുവിനോ റിലീസ്  

270 0

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചരിത്ര ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പത്തു ഭാഷകളില്‍ മരക്കാര്‍ റീലിസ് ചെയ്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രമായി മാറാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. വരുന്ന ഡിസംബര്‍ അല്ലെങ്കില്‍ അടുത്ത വിഷു സീസണില്‍ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് സൂചന. മൂന്ന് ഘട്ടമായി ഹൈദ്രാബാദ് റാമൂജീ റാവു ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം.

പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍,ഫാസില്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.

സാബു സിറില്‍ പ്രൊജക്റ്റ് ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ തിരു ആണ്. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത് നാല് സംഗീത സംവിധായകരാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് 100 കോടി രൂപയാണ് ബജറ്റ്.

Related Post

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീര ജാസ്മിന്‍  

Posted by - Apr 13, 2021, 12:39 pm IST 0
'ഞാന്‍ പ്രകാശനു' ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. മീര ജാസ്മിന്‍ ആണു നായിക. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. 2010ല്‍…

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; മഞ്ജു വാര്യര്‍ നായിക; ബിജു മേനോന്‍ നായകന്‍  

Posted by - May 9, 2019, 07:22 pm IST 0
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സഹോദരി മഞ്ജു വാര്യരെ നായികയാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു. ബിജു മേനോനാണ് നായകനായി എത്തുന്നത്. പ്രമോദ് മോഹന്‍…

പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ  

Posted by - Mar 12, 2021, 08:57 am IST 0
ബാബു ആന്റണി നായകനാകുന്ന ഒമര്‍ ലുലുവിന്റെ പുതിയ സിനിമ പവര്‍സ്റ്റാര്‍ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. അനൗണ്‍സ് ചെയ്ത് ഏറെ നാളായിട്ടും സിനിമ തുടങ്ങാന്‍ വൈകുന്നതിനാല്‍…

ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പന്‍  

Posted by - Apr 30, 2019, 08:41 am IST 0
സാനിയ ഇയ്യപ്പന്റെ അഭ്യാസപ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.  പ്രേതം2, ലൂസിഫര്‍, ക്യൂന്‍ എന്നി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സാനിയ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ താരമാണ്.…

കീരിക്കാടന്‍ ജോസിന് എല്ലാ സഹായവും നല്‍കുന്നുണ്ട്: ഇടവേള ബാബു

Posted by - Dec 23, 2019, 03:24 pm IST 0
തിരുവനന്തപുരം: നടന്‍ കീരിക്കാടന്‍ ജോസ്  രോഗാവസ്ഥയില്‍ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍  കഴിയുന്നതായി പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്ന്  ഇടവേള ബാബു. കീരിക്കാടന്‍ ജോസ് ആസ്പത്രിയിലാണ് എന്ന വാര്‍ത്ത…

Leave a comment