നാലാം ഘട്ടവോട്ടെടുപ്പിനു തുടക്കമായി; ബിജെപി 2014ല്‍ തൂത്തുവാരിയ സീറ്റുകളിലെ മത്സരം നിര്‍ണായകം  

295 0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പു തുടങ്ങി.  മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രേദശിലും രാജസ്ഥാനിലും ആദ്യ ഘട്ടമാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. അനന്ത്‌നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സിപിഐയുടെ കനയ്യകുമാര്‍, ബിജെപിയുടെ ബൈജയന്ത് പാണ്ഡ, കോണ്‍ഗ്രസിന്റെ ഉര്‍മിള മണ്ഡോദ്കര്‍, എസ്പിയുടെ ഡിംപിള്‍ യാദവ്, കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ, ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘേലോട്ടിന്റെ മകന്‍ വൈഭവ് ഘേലോട്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന ജോദ്പൂര്‍, സിപിഐയുടെ കനയ്യകുമാര്‍ മത്സരിക്കുന്ന ബഗുസരായ് മണ്ഡലങ്ങള്‍ രാജ്യം ഉറ്റു നോക്കുന്നതാണ്. ബിജെപിയുടെ ഗിരിരാജ് സിങിനെതിരായണ് കനയ്യ മത്സരിക്കുന്നത്.

ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍ണായകമായ നാലാം ഘട്ടത്തില്‍ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് 17 ഉും, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 13 ഉും ബിഹാറില്‍ നിന്ന് അഞ്ചും ഒഡിഷ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ആറ് വീതവും പശ്ചിമബംഗാളില്‍ നിന്ന് എട്ടും ഝാര്‍ഖണ്ഡില്‍ നിന്ന് മൂന്നും ജമ്മു കശ്മീരില്‍ നിന്ന് ഒരു മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലാണ്. കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് പ്രധാന പ്രചാരണ വിഷയമാക്കിയത്.

2014-ല്‍ ബിജെപി തൂത്തുവാരിയ സീറ്റുകളാണ് ഈ ഘട്ടത്തില്‍ പലതും. നാലാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 72 സീറ്റുകളില്‍ 56-ഉം എന്‍ഡിഎ സഖ്യം നേടിയിരുന്നു. കോണ്‍ഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്. ബാക്കി 14 സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജു ജനതാദളിനും വിഭജിച്ച് പോയി.

Related Post

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി

Posted by - Feb 5, 2020, 05:52 pm IST 0
ഭോപ്പാല്‍: കേരളം, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന…

കശ്‌മീരിൽ ഏറ്റുമുട്ടൽ, മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു 

Posted by - Mar 28, 2019, 11:23 am IST 0
ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഷോപ്യന്‍ ജില്ലയില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്യനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സിആര്‍പിഎഫും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്. മരിച്ച ഭീകരരെ…

ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത് അറിയാതെ പറ്റിയ അബദ്ധം : എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്  

Posted by - Oct 4, 2019, 05:24 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ബുദ്ഗാമില്‍ വ്യോമസേനയുടെ ഹെലികോപറ്റര്‍ വെടിവെച്ചിട്ടത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് എയര്‍ ചീഫ് രാകേഷ് കുമാര്‍ സിങ്. 'വലിയ തെറ്റ്' എന്നാണ്…

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ

Posted by - Dec 28, 2018, 03:48 pm IST 0
ന്യൂഡല്‍ഹി: 2019 ജനുവരി ഒന്നുമുതല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് പുതിയ ലോഗോ. പുതിയ ലോഗോ വരുന്നതോടെ നിലവിലുള്ള ലോഗോ പിന്‍വലിക്കുമെന്ന് കമ്മീഷന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സാന്നിധ്യം  ഐഎസ്ആര്‍ഒയ്ക്ക് ദുശകുനമായി; കുമാരസ്വാമി

Posted by - Sep 13, 2019, 02:49 pm IST 0
  ബെംഗളൂരു : ചന്ദ്രയാന്‍ ലാന്‍ഡിംഗ് നിരീക്ഷിക്കുന്നതിനായി  പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് ഐഎസ്ആര്‍ഒയ്ക്ക് ദുശകുനമായെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു . കഴിഞ്ഞ പത്ത്…

Leave a comment