കാസര്‍കോട്ട് കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്തുവിട്ടു; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

462 0

കാസര്‍കോട് : കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ആരോപണത്തെ സാധുകരിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം.

ഒരാള്‍ തന്നെ രണ്ട് വോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്നും ആരോപണം ഇയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന് അനുകൂലമായി കള്ളവോട്ട് ചെയ്തെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. കള്ളവോട്ട് ചെയ്തത് ജനപ്രതിനിധികൂടിയായ വ്യക്തിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചെറുതാഴം പഞ്ചായത്തിലെ 19 നമ്പര്‍ ബൂത്തില്‍ ഒന്നിലേറെ കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.മറ്റ് ബൂത്തുകളില്‍ ഉള്ളവര്‍ ഇവിടെ വോട്ട് ചെയ്‌തെന്നാണ് ദൃശ്യങ്ങള്‍ സഹിതം കോണ്‍ഗ്രസ് വാദിക്കുന്നത്. 17 ാം നമ്പര്‍ ബൂത്തില്‍ വോട്ടുള്ള എംപി സലീന 19 ാം നമ്പര്‍ ബൂത്തിലെത്തി വോട്ടു ചെയ്‌തെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇവര്‍ പഞ്ചായത്ത് അംഗം കൂടിയാണ്. 24ാം നമ്പര്‍ വോട്ടുള്ള സുമയ്യ ടിപിയും 19ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്.. കന്നപ്പള്ളി പഞ്ചായത്തിലെ ആളും ബൂത്ത് 19ല്‍ വോട്ട് ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരാള്‍ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

അതേസമയം, കള്ളവോട്ട് നടന്നതിന് തെളിവുകള്‍ പുറത്ത് വന്നതിന് പിറകെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ കാസര്‍ക്കോട് ജില്ലാ കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചോ എന്നു പരിശോധിക്കും. ഉദ്യോഗസ്ഥര്‍ അറിയാതെ കള്ള വോട്ട് നടക്കാന്‍ സാധ്യത ഇല്ല. ഇന്ന് തന്നെ റിപ്പോര്‍ട്ട് കിട്ടണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ള വോട്ട് നടന്ന ബൂത്തില്‍ ഉണ്ടായിരുന്ന ബൂത്ത് ഏജന്റുമാരും കുറ്റക്കാരാകും.

Related Post

Men in Black

Posted by - Feb 2, 2013, 12:28 pm IST 0
Men in Black follows the exploits of agents Kay (Jones) and Jay (Smith), members of a top-secret organization established to…

Leave a comment