ഖുറേഷി അബ്‌റാമായി മോഹൻലാൽ; ലൂസിഫർ 2 ഒരുങ്ങുന്നു?

395 0

റിലീസ് ചെയ്‌ത് വാരങ്ങൾ പിന്നിട്ടിട്ടും ലൂസിഫർ സൃഷ്‌ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എട്ട് ദിവസത്തിനുള്ളിൽ 100 കോടി കളക്‌ട് ചെയ്‌ത ചിത്രം മലയാള സിനിമയിൽ പുതിയൊരു റെക്കോഡ് സൃഷ്‌ടിക്കുകയായിരുന്നു. 

സ്‌റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയ നേതാവായി എത്തി തിയേറ്ററുകളിൽ മാസിന്റെ മാസ്‌മരിക ലോകം തീർക്കുകയായിരുന്നു സൂപ്പർതാരം മോഹൻലാൽ. ലാലേട്ടനെ താൻ എങ്ങനെയാണോ കാണാൻ ആഗ്രഹിക്കുന്നത് അതായിരിക്കും ലൂസിഫർ എന്ന വാഗ്‌ദാനം പൃഥ്വിരാജ് അക്ഷരംപ്രതി തന്നെ നടപ്പാക്കി.

ഇപ്പോഴിതാ, ലൂസിഫറിന്റെ യഥാർത്ഥ മുഖം അണിയറപ്രവർത്തകർ പുറത്തുവിട്ടുകഴിഞ്ഞു. ഖുറേഷി അബ്‌റാം എന്ന അധോലോക രാജാവിന്റെ പോസ്‌റ്ററാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

അവസാനം…ആരംഭത്തിന്റെ തുടക്കം എന്ന കുറിപ്പും സൂപ്പർതാര സംവിധായകൻ ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ലൂസിഫർ 2വിനായുള്ള മുറവിളി ആരാധകർ തുടങ്ങി കഴിഞ്ഞു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. 

മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Related Post

മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും

Posted by - Apr 4, 2018, 09:00 am IST 0
മോഹൻലാൽ ചിത്രം ഒടിയൻ ഈ വര്ഷം തീയേറ്ററുകളിൽ എത്തും മോഹൻ ലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ഈ വര്ഷം തീയേറ്ററുകളിലേക്ക എത്തും.ആശിർവാദ് സിനിമാസിന്റെ…

മോഹൻലാൽ ഇനി അവതാരകൻ

Posted by - Apr 19, 2018, 07:09 am IST 0
മോഹൻലാൽ ഇനി അവതാരകൻ  കുറച്ചു ദിവസങ്ങൾ ആയി നാം കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കുറിച്ചുള്ള വാർത്തകൾ.ആരാകും ഈ ഷോയുടെ അവതാരകൻ…

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST 0
വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം…

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി

Posted by - May 13, 2018, 08:03 am IST 0
നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച…

അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ്  കബീര്‍ സിങ്  ടീസര്‍ പുറത്ത്

Posted by - Apr 8, 2019, 05:06 pm IST 0
വിജയ് ദേവർകൊണ്ട നായകനായ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഷാഹിദ് കപൂര്‍ നായകനായ ‘കബീര്‍ സിങ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ…

Leave a comment