അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നില ഗുരുതരം 

239 0

കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന വെല്ലുവിളി. അതിനാൽ കുട്ടിയുടെ ശരീരത്തെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക്  സജ്ജമാക്കാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. വൃക്ക, കരൾ, തലച്ചോറ് എന്നിവയുടെ പ്രവർത്തനം സാധാരണനിലയിലാക്കുകയും അണുബാധയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാകും ശസ്ത്രക്രിയ. 

ഇന്ന് വൈകീട്ട് നാലരയോടെ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം പദ്ധതിക്ക് കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് അഞ്ചര മണിക്കൂർ കൊണ്ട് കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്.

Related Post

മന്നം ജയന്തിക്ക് പെരുന്ന ഒരുങ്ങി

Posted by - Dec 30, 2018, 03:52 pm IST 0
ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍.…

ഇരിട്ടിയില്‍ ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Posted by - Jan 2, 2019, 11:17 am IST 0
കണ്ണൂര്‍: ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍

Posted by - May 11, 2018, 07:52 am IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഇന്ന്‌ ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആര്‍ടിഒ ഓഫീസ് നെടുമങ്ങാട്ടേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 

തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വില വര്‍ധിച്ചു

Posted by - May 29, 2018, 10:37 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20…

പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Posted by - Dec 10, 2018, 10:18 pm IST 0
പത്തനംതിട്ട : പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ് പമ്ബയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള…

Leave a comment