തലയ്ക്ക് പരിക്കേറ്റ ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദർശിച്ചു

300 0

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. തലക്ക് പരിക്കേറ്റ ശശി തരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദർശിച്ചതിൽ തരൂർ സന്തോഷം പങ്കുവച്ചു. ട്വിറ്ററിലാണ് നിർമ്മല സീതാരാമനെ നന്ദി അറിയിച്ചത്. നിർമ്മല സീതാരാമൻ കാണിച്ച മര്യാദ രാഷ്ട്രീയക്കാരിൽ അപൂർവ്വമാണെന്നും തരും ട്വിറ്ററിൽ കുറിച്ചു

തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കല്‍കോളേജ് സൂപ്രണ്ട് അറിയച്ചു. 

പരിക്കേറ്റതിന് പിന്നാലെ തരൂരിന്‍റെ ഇന്നലത്തെ പര്യടന പരിപാടികള്‍ റദ്ദാക്കിയിരുന്നു. 

Related Post

കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു

Posted by - May 16, 2018, 07:52 am IST 0
കര്‍ണാടക: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെഡി-എസ് നേതാക്കള്‍ രാജ്ഭവനിലെത്തി ​ഗവര്‍ണറെ കണ്ടു. ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്. അതേസമയം ജെഡി-എസ് നേതാവ്…

മോദിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യും; കേജരിവാൾ

Posted by - Apr 15, 2019, 05:12 pm IST 0
ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയാറാണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി. മോദി-അമിത് ഷാ ടീമിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും…

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST 0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട്…

പി.സി. ജോര്‍ജ് എന്‍.ഡി.എ.യിലേക്ക്; ബി.ജെ.പിയുമായി ചര്‍ച്ച നടത്തി  

Posted by - Feb 28, 2021, 05:58 pm IST 0
തൃശൂര്‍: ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തിലേക്ക്. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നതായി ബിജെപി നേതൃത്വം വെളിപ്പെടുത്തി.…

ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

Posted by - Apr 15, 2019, 06:06 pm IST 0
ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന്…

Leave a comment