പി.ജയരാജന്റെ വാഹനം തടഞ്ഞ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തു

325 0

കൂത്തുപറമ്പ്: സി.പി.എം.ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാഹനം തടഞ്ഞ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തു. തടഞ്ഞുനിര്‍ത്തുകയായിരുന്നു.ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ മാലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം പാട്യത്തെ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന പി.ജയരാജന്‍ സഞ്ചരിച്ച വാഹനം. കാര്‍ തടഞ്ഞ ഉടന്‍ ജയരാജന്റെ ഗണ്‍മാന്‍ പുറത്തേക്കിറങ്ങിയതോടെയാണ് യുവാക്കള്‍ തിരിച്ചുപോയത്. 

കസ്റ്റഡിയിലെടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നില്ല. കാടാച്ചിറക്കടുത്ത് കോട്ടൂര്‍, പൊതുവാച്ചേരി ഭാഗങ്ങളിലുള്ളവരാണ് അറസ്റ്റിലായ യുവാക്കള്‍. ജയരാജന്‍ സഞ്ചരിച്ച വാഹനം പാലത്തുംകരയില്‍ എത്തിയപ്പോള്‍ പിന്നില്‍നിന്ന് ഓവര്‍ ടേക്ക് ചെയ്തുവന്ന കാര്‍ ജയരാജന്റ വാഹനത്തിന് മുന്നിലെത്തി വിലങ്ങനെ നിര്‍ത്തിയിടുകയായിരുന്നു.

Related Post

ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യം : യെച്ചൂരി

Posted by - Apr 19, 2019, 07:18 pm IST 0
കോഴിക്കോട്: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ…

ചാരക്കേസിന് പിന്നില്‍ അഞ്ചുനേതാക്കളെന്ന് പത്മജ

Posted by - Sep 15, 2018, 06:59 am IST 0
കൊച്ചി : ഐഎസആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരെയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ അഞ്ച് നേതാക്കളാണെന്ന് കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ആരോപിച്ചു. കേസില്‍…

പി.കെ ശശിയ്‌ക്കെതിരെ വീണ്ടും ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി

Posted by - Dec 16, 2018, 11:53 am IST 0
തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക…

രസ്മി താക്കറെ സാമ്‌ന എഡിറ്റർ പദവിയിലേക്ക്

Posted by - Mar 2, 2020, 11:49 am IST 0
മുംബൈ : ശിവസേനയുടെ മുഖ പത്രമായ സാമ്‌നയുടെ എഡിറ്ററായിരുന്ന ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ സ്ഥാനമൊഴിഞ്ഞിടത്തേക്കാണ് അദ്ദേഹത്തിന്റെ പത്നി രസ്മി സ്ഥാനം ഏറ്റെടുക്കുന്നത് 1988 ജനുവരി 23…

കേരളം ജനവിധിയെഴുതുന്നു

Posted by - Apr 23, 2019, 01:02 pm IST 0
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.  ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്…

Leave a comment