രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്

299 0

ദില്ലി: റഫാല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഇത് സംബന്ധിച്ച് സുപ്രീംകോടതി രാഹുലിന് നോട്ടീസ് അയച്ചു. ഏപ്രില്‍ 22 ന് മുമ്പ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുക. 

ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതി അലക്ഷ്യ ഹർജിയിലാണ് കോടതി ഉത്തരവ്. രാഹുലിന്‍റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തിന് എതിരെയാണ് ഹര്‍ജി നല്‍കിയത്. 

ചൗകിദാർ നരേന്ദ്രമോദി കള്ളനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞുവെന്ന് മുകുൾ റോത്തഖി കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതുപോലുള്ള പരാമർശം കോടതി നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടിയത്. 

രാജ്യത്തിന്‍റെ ചൗകിദാര്‍ മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്നാണ് റഫാല്‍ വിഷയത്തില്‍ കോടതി നടത്തിയ വിധിയെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശം. 

Related Post

ടൂള്‍കിറ്റ് കേസ്: ദിഷ രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  

Posted by - Feb 23, 2021, 03:46 pm IST 0
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ മലയാളി…

പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം;രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു

Posted by - Dec 3, 2018, 09:43 pm IST 0
ബുലാന്ദ്ഷര്‍: പശുവിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷറില്‍ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിന്റെ കല്ലേറില്‍ സുബോധ് കുമാര്‍ സിങ് എന്ന പൊലിസ് ഇന്‍സ്പെക്ടറാണ് കൊല്ലപ്പെട്ടത്.…

ടിക് ടോക് താരം സ്വയം വെടിവച്ച്  ആത്മഹത്യ ചെയ്തു 

Posted by - Oct 7, 2019, 02:56 pm IST 0
ബിജ്നോര്‍ (മധ്യ പ്രദേശ്): ടിക് ടോക്കില്‍ താരമായ അശ്വനി കുമാര്‍ സഞ്ചരിച്ചിരുന്ന ബസ്  പൊലീസ് പരിശോധിക്കുന്നതിനിടെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്. മരിച്ച,…

മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

Posted by - Jan 15, 2020, 09:35 am IST 0
ന്യൂ ഡൽഹി: നിർഭയ കേസിൽ  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പുറകെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്.…

ജമ്മു കശ്മീരിൽ 2 തീവ്രവാദികളെ അറസ്റ്റ് ചെയ്തു: സിആർ‌പി‌എഫ്

Posted by - Aug 28, 2019, 04:08 pm IST 0
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആയുധങ്ങളും യുദ്ധസമാന സ്റ്റോറുകളും കണ്ടെടുത്തതായും കേന്ദ്ര റിസർവ് പോലീസ് സേന (സിആർ‌പി‌എഫ്) അറിയിച്ചു. സിആർ‌പി‌എഫിന്റെ…

Leave a comment