ടിക് ടോക്ക്; വീഡിയോ ഷൂട്ടിനിടെ തോക്കില്‍ നിന്നും വെടിയേറ്റ് കൗമരക്കാരന്‍ കൊല്ലപ്പെട്ടു

177 0

ദില്ലി: ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്‍റെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്നു വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്ളൈഓവറിലാണു സംഭവം. സൽമാൻ എന്ന കൗമരക്കാരനാണ് കൊല്ലപ്പെട്ടത്.

 കഴിഞ്ഞ ദിവസം രാത്രി സൽമാനും സുഹൃത്തുക്കളും ചേർന്ന് ഇന്ത്യാഗേറ്റിലേക്കു പോയിരുന്നു. ഇവിടെനിന്നു മടങ്ങുമ്പോള്‍ വാഹനമോടിച്ചിരുന്ന സൽമാനു നേരെ സുഹൃത്തായ സൊഹെയ്ൽ കൈവശമുണ്ടായിരുന്ന നാടൻ തോക്ക് ചൂണ്ടി. ഇതിന്‍റെ വീഡിയോ പകർത്താൻ ശ്രമിക്കവെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. സൽമാന്‍റെ ഇടതുകവിൾ തകർത്ത് വെടിയുണ്ട പാഞ്ഞു. ഇതോടെ ഭയചകിതരായ സുഹൃത്തുക്കൾ ചേർന്ന് സൽമാനെ സൊഹെയ്ലിന്‍റെ ബന്ധുവിന്‍റെ വീട്ടിൽ എത്തിച്ചു. 

തുടര്‍ന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൽമാൻ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസ് സൊഹെയ്ൽ അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. 

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

Related Post

പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു 

Posted by - Mar 13, 2018, 10:44 am IST 0
പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു  2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധം പുറംലോകമറിയാതിരിക്കാൻ സ്‌റ്റോമി ഡാനിയേലുമായി 1.3 കോടി ഡോളർനൽകി കരാറുണ്ടാക്കിരുന്നു…

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

Posted by - Apr 29, 2018, 06:20 am IST 0
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചനലത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തന്നെയുമല്ല സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

സില്‍വാസയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു

Posted by - Dec 14, 2018, 09:11 am IST 0
സില്‍വാസ: ദാമന്‍ ദിയുവിനു സമീപം സില്‍വാസയിലെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേവരുടെ നില ഗുരുതരമാണ്. സില്‍വാസയിലെ ശ്രീകൃഷ്ണ സ്റ്റീല്‍ ഫാക്ടറിയിലാണ്…

ഇന്ത്യന്‍ വംശജയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവം: ഭര്‍ത്താവിനെ പോലീസ് കുടുക്കിയതിങ്ങനെ 

Posted by - May 11, 2018, 09:53 am IST 0
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ ഗുര്‍ പ്രീത് സിംഗാണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ ഭാര്യയായ…

യുഎഇയില്‍ വരുന്ന ദിവസങ്ങളില്‍ കനത്ത ചൂടെന്ന് കാലാവസ്ഥാ കേന്ദ്രം

Posted by - Sep 10, 2018, 07:33 pm IST 0
അബുദാബി: യുഎഇയില്‍ വരുന്ന ദിവസങ്ങളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച 46.8 ഡിഗ്രി സെല്‍ഷ്യസ് വരെ രാജ്യത്ത് പരമാവധി താപനില രേഖപ്പെടുത്തി. അടുത്ത നാല് ദിവസത്തേക്കുള്ള…

Leave a comment