ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

450 0

ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് അസം ഖാൻ പ്രതികരിച്ചു. യുപിയിലെ രാംപൂരിലെ എസ് പി  സ്ഥാനാർഥിയാണ് അസം ഖാൻ. ജയപ്രദ ബിജെപി സ്ഥാനാർഥിയുമാണ്. 

തനിക്കെതിരെ അസം ഖാൻ മോശം പരാമർശം നടത്തുന്നത് ആദ്യമായി അല്ലെന്നാണ് ജയപ്രദയുടെ വാദം. എസ് പി യിലായിരുന്നപ്പോഴും മോശം പരാമർശമുണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. 

"കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ  അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു" എന്നായിരുന്നു അസംഖാന്‍ പറഞ്ഞത്. 

Related Post

ഇത് കാവൽക്കാരനും അഴിമതിക്കാരനും തമ്മിലുള്ള പോരാട്ടം: മോദി

Posted by - Mar 28, 2019, 07:00 pm IST 0
മീററ്റ്: ലോക്സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്ന് മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. ബിജെപിക്കെതിരെ ഒന്നിച്ച എസ്‍പി-ബിഎസ്‍പി സഖ്യത്തെ കടന്നാക്രമിച്ചും രാഹുൽ ഗാന്ധിയെ കളിയാക്കിയുമായിരുന്നു പര്യടനത്തിലെ…

മോദി പതനം തുടങ്ങിയെന്നു പിണറായി വിജയൻ 

Posted by - Mar 17, 2018, 07:58 am IST 0
മോദി പതനം തുടങ്ങിയെന്നു പിണറായി വിജയൻ  മോദി സർക്കാരിനെതിരെ പരാമർശവുമായാണ് മന്ത്രി പിണറായി വിജയൻ രംഗത്തുവന്നിട്ടുള്ളത്‍.  ഉത്തർപ്രദേശിൽ ബിജെപി നേരിട്ട തോൽവി ഇതിനു ഉദാഹരണമാണെന്നും ബിജെപി ഭരണത്തിൽ…

ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍

Posted by - Jan 20, 2020, 04:15 pm IST 0
ന്യൂഡല്‍ഹി: ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.  അഞ്ചുവര്‍ഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ്…

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 130 സീറ്റില്‍ വിജയിക്കും; സിദ്ധരാമയ്യ

Posted by - Apr 24, 2018, 09:22 am IST 0
ബംഗളുരു: കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് വിശ്വാസത്തിലാണ് സിദ്ധരാമയ്യ. കോണ്‍ഗ്രസ് 130 സീറ്റുകള്‍ക്ക് വിജയിക്കും എന്നും വീണ്ടും അധികാരത്തില്‍ ഏറുമെന്നുമാണ് തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ…

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted by - Dec 15, 2018, 08:06 am IST 0
ന്യൂഡല്‍ഹി : സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചാകും മുഖ്യചര്‍ച്ച. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സംസ്ഥാന…

Leave a comment