ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ തിരക്ക്

126 0

പത്തനംതിട്ട: ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് നിരവധി പേരാണ് എത്തുന്നത്. രാവിലെ നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് അയ്യപ്പ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമൊരുങ്ങിയത്. മൂന്ന് മണിക്കൂര്‍ നേരം വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കി. തുടര്‍ന്ന് പൂജകള്‍ ആരംഭിച്ചു. 

വലിയ തിരക്കാണ് വിഷുക്കണി കാണാന്‍ അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും നിരവധി പേര്‍ നേരത്തേ വന്ന് തമ്പടിച്ചിരുന്നു. 

തിരക്ക് വര്‍ദ്ധിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. 

മണ്ഡലകാലത്തെ അപേക്ഷിച്ച് സന്നിധാനത്ത് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടില്ല. കെഎസ്ആര്‍ടിസിയും വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലില്‍നിന്നുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

Related Post

മഹാരാഷ്ട്രയിൽ  സര്‍ക്കാര്‍ രൂപീകരിക്കാന്‍  ഗവര്‍ണര്‍ ശിവ സേനയെ  ക്ഷണിച്ചു 

Posted by - Nov 11, 2019, 10:13 am IST 0
മുംബൈ: രാഷ്ട്രീയ  അനിശ്ചിതത്വങ്ങള്‍ തുടരവേ മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ചു.  സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിന് പിന്നാലെയാണ്…

റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പിസി ജോര്‍ജ്

Posted by - Dec 4, 2018, 04:33 pm IST 0
തിരുവനന്തപുരം: റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്നും പരിസ്ഥിതിയെ നശിപ്പിക്കുന്ന…

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

Posted by - May 31, 2018, 09:32 am IST 0
സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ…

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍…

മെഡിക്കൽ പ്രവേശനബിൽ പാസാക്കി

Posted by - Apr 5, 2018, 06:05 am IST 0
മെഡിക്കൽ പ്രവേശനബിൽ പാസാക്കി സുപ്രിംകോടതിയുടെ വിമർശനം അവഗണിച്ച് കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ പ്രവേശനം സാധുവാക്കാനുള്ള നിയമം നിയമസഭ പാസാക്കി. കോൺഗ്രസ് അംഗം വി.ടി ബൽറാം മാത്രമാണ്…

Leave a comment