വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണി

406 0

തിരുവനന്തപുരം: വയനാട്ടിലെ സ്ഥാനാർഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിനെയും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയെയും മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ട്.

സ്ഥാനാർഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകൾ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. വനത്തോട് ചേർന്ന് കിടക്കുന്ന മേഖലകളിൽ സ്ഥാനാർഥികൾ പ്രചാരണം നടത്തുമ്പോൾ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകുന്നു.

ഇതിനിടെ സുനീറിനും തുഷാർ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഇരുവർക്കും പേഴ്സണൽ ഗണമാൻമാരെ നിയമിച്ചു. വനാതിർത്തികളിലെ പ്രചരണത്തിന് ശക്തമായ നിരീക്ഷണം ഏർപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 

Related Post

കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

Posted by - May 28, 2018, 10:39 am IST 0
തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഏറ്റെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് വിടപറഞ്ഞ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാമിലെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. ഒരു…

ലീഗിനെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം; ലീഗുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കെ. സുരേന്ദ്രന്‍; നിലപാട് ആവര്‍ത്തിച്ച് ശോഭ സുരേന്ദ്രന്‍  

Posted by - Feb 27, 2021, 06:49 am IST 0
തിരുവനന്തപുരം:  വര്‍ഗീയ നിലപാട് തിരുത്തിവന്നാല്‍ മുസ്ലീം ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന സോഭ സുരേന്ദ്രന്റെ നിലപാട് തിരുത്തി ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണ് ലീഗ്. മുസ്ലീം…

സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം 

Posted by - Jul 21, 2018, 12:00 pm IST 0
കോഴിക്കോട്: കോഴിക്കോട് അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം.  സിപിഎം ഏരിയാ കമ്മിറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ…

പി.സി. ജോര്‍ജ് എന്‍.ഡി.എ.യിലേക്ക്; ബി.ജെ.പിയുമായി ചര്‍ച്ച നടത്തി  

Posted by - Feb 28, 2021, 05:58 pm IST 0
തൃശൂര്‍: ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തിലേക്ക്. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നതായി ബിജെപി നേതൃത്വം വെളിപ്പെടുത്തി.…

സിപിഎമ്മിനെ വിമര്‍ശിച്ച്‌ കുമ്മനം രാജശേഖരന്‍

Posted by - Apr 21, 2018, 04:31 pm IST 0
കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസുമായി ധാരണയാകാം സഖ്യമില്ല എന്ന് പറയുന്ന സിപിഎം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും…

Leave a comment