രാജ്യം ഭരിക്കുന്നത് ആലിബാബയും കള്ളന്മാരും ചേര്‍ന്നെന്ന് വിഎസ്

363 0

മലപ്പുറം: ആലിബാബയും നാല്‍പത്തിയൊന്ന് കള്ളന്‍മാരും ചേര്‍ന്നാണ് രാജ്യം ഭരിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. ഇവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. രാജ്യത്തെ ഇവര്‍ കുട്ടിച്ചോറാക്കും. മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനുവിന്‍റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.

വിമാനത്താവളങ്ങളും തുറമുഖവുമെല്ലാം അവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലും കയ്യിട്ടുവാരുന്നു. ആര്‍ഷഭാരത സംസ്കാരമെന്ന് പറഞ്ഞ് ദളിതരെയും ഇതര മതസ്ഥരെയും കൊല്ലുകയാണ് അവര്‍. 

പട്ടാളക്കാരോടും രാജ്യത്തോടും വലിയ  സ്നേഹം കാണിക്കുന്നവരുടെ കാലത്താണ് ഏറ്റവും അധികം പട്ടാളക്കാര്‍ മരിച്ചുവീണതെന്ന് ഓര്‍ക്കണം. അഴിമതിയില്‍ മുങ്ങിയ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്‍റെ പോരായ്മയാണ് ബിജെപിയെ അധികാരത്തിലേറ്റിയത്. അവരെ പുറത്താക്കാനുള്ള ഏക വഴി പാര്‍ലമെന്‍റിലെ ഇടത് സാന്നിധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related Post

കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

Posted by - Jul 4, 2018, 07:49 am IST 0
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച്‌ കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. മാര്‍ച്ച്‌ അക്രമാസക്തമായതിന തുടര്‍ന്ന് പൊലീസ്…

 ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരെന്ന് കമല്‍ ഹാസന്‍

Posted by - Nov 7, 2018, 07:23 pm IST 0
ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20…

നോട്ട് നിരോധനത്തിന്‍റെ മറവിൽ വൻ അഴിമതി; ദൃശ്യങ്ങൾ പുറത്തുവിട്ട് കോണ്‍ഗ്രസ്

Posted by - Apr 9, 2019, 04:38 pm IST 0
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ മറവിൽ കേന്ദ്ര സർക്കാരും ബിജെപിയും വൻ അഴിമതി നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്. സർക്കാർ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപ…

അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി

Posted by - Mar 10, 2018, 04:55 pm IST 0
അതിരപ്പിള്ളി പദ്ധതി നടക്കില്ല: മന്ത്രി എം.എം മണി ആതിരപ്പള്ളി ജലവൈദ്യത പദ്ധതി നടത്താൻ കഴില്ലെന്ന് മന്ത്രി എം.എം. മണി. 936 കോടി രൂപ ചിലവിൽ 163 മെഗാവാട്ട്…

യോഗേശ്വര്‍ ദത്തും സന്ദീപ് സിംഗും ബിജെപിയില്‍

Posted by - Sep 27, 2019, 09:34 am IST 0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരമായിരുന്ന സന്ദീപ് സിംഗും ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം യോഗേശ്വര്‍ ദത്തും ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനാണ്…

Leave a comment