ഐപിഎല്ലിൽ ഇന്ന് ചെന്നൈ – രാജസ്ഥാൻ പോരാട്ടം

485 0

ജയ്പൂര്‍: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം. ആറ് കളിയിൽ അഞ്ചിലും ജയിച്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ.

പരിചയസമ്പന്നരായ താരനിരയാണ് ചെന്നൈയുടെ കരുത്ത്. ബാറ്റിംഗിലും ബൗളിംഗിലും ചെന്നൈ താരങ്ങൾ ഉഗ്രൻ ഫോമിലാണ്. അ‍ഞ്ച് കളിയിൽ ഒറ്റ ജയം മാത്രമുള്ള രാജസ്ഥൻ ലീഗിൽ ഏഴാം സ്ഥാനത്താണ്. സഞ്ജു സാംസൺ പരുക്കിൽ നിന്ന് മോചിതനാവാത്തത് രാജസ്ഥാന് തിരിച്ചടിയാവും.

ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, രാഹുൽ ത്രിപാഠി, ബെൻ സ്റ്റോക്സ് എന്നിവരുടെ പ്രകടനവും തൃപ്തികരമല്ല. ഇരുടീമും 21 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.  ചെന്നൈ 13ലും രാജസ്ഥാൻ എട്ടിലും ജയിച്ചു.

Related Post

മുന്‍ പാക് താരത്തിന് ഇന്ത്യയുടെ സഹായഹസ്തം 

Posted by - Apr 28, 2018, 02:18 pm IST 0
ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ…

ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍

Posted by - Mar 11, 2018, 07:42 am IST 0
ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍ ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ രണ്ടുടീമുകളും ഓരോരോ ഗോളുകൾ നേടി സമനിലയിൽ കളി അവസാനിച്ചു. …

അലക്‌സ് ഫെർഗൂസൻ ഗുരുതരാവസ്ഥയിൽ

Posted by - May 6, 2018, 09:08 am IST 0
മസ്തിഷ്ക്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അലക്‌സ് ഫെർഗൂസൻ സാൽഫോർഡ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കും എന്നാണ് റിപ്പോർട്ട്.…

ഐപിഎല്ലിലെ ആദ്യജയം നേടി മുംബൈ ഇന്ത്യന്‍സ് 

Posted by - Mar 29, 2019, 04:30 pm IST 0
ബംഗളൂരു: അവസാന ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യജയം സ്വന്തമാക്കി. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു…

ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി 

Posted by - Mar 28, 2018, 07:48 am IST 0
ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി  ബ്രസീൽ ജർമനിയെ ഒന്നേ പൂജ്യം എന്ന നിലക്ക് ഗോൾ നേടി ജർമനിയോട് മധുര പ്രതികാരം വീട്ടി. കഴിഞ്ഞ ലോക കപ്പ് മത്സരത്തിൽ…

Leave a comment