മാവോയിസ്റ്റ് ആക്രമണത്തിൽ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടു

322 0

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍  ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം.ആക്രമണത്തില്‍  ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

ഭീമാ മണ്ഡാവിയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്‌ഫോടനം നടത്തുകയായിരുന്നു. 

ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു ഭീമാ മണ്ഡാവി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തേക്ക് സിആര്‍പിഎഫ് സംഘം എത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തതോടെ ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ഭീഷണി രൂക്ഷമായിരുന്നു. മൂന്നുഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെയാണ്. ഈ മാസം 18, 23 തീയതികളിലാണ് രണ്ടും മൂന്നും ഘട്ടങ്ങൾ. നാളെ വോട്ടെടുപ്പ് നടക്കുന്ന ബസ്താർ ലോക്‌സഭാ മണ്ഡലത്തിലാണ് ദന്തേവാഡയുള്ളത്.

Related Post

സവാള കയറ്റുമതി നിരോധിച്ചു

Posted by - Sep 29, 2019, 08:57 pm IST 0
ന്യൂ ഡൽഹി:  കേന്ദ്രസർക്കാർ സവാളയുടെ കയറ്റുമതി നിരോധിച്ചു. സവാളയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ…

അഴിമതിക്കേസിൽ ഡി കെ ശിവകുമാർ അറസ്റ്റിലായി

Posted by - Sep 4, 2019, 09:24 am IST 0
ന്യൂഡൽഹി / ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന മുതിർന്ന കർണാടക കോൺഗ്രസ് നേതാവ്   കെ ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാല്…

നിക്ഷേപത്തിന് ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം: നിർമല സീതാരാമൻ

Posted by - Oct 17, 2019, 01:39 pm IST 0
വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ അനുയോജ്യമായ  സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താൻ സാധിക്കുകയില്ലെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.  ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍…

ബംഗാളിൽ രാഷ്‌ട്രപതി ഭരണം വരണം;  ബിജെപി  

Posted by - Dec 15, 2019, 10:25 am IST 0
കൊൽക്കത്ത : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ബംഗാളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനകൾക്കെതിരെ ബിജെപി. അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യമാണെങ്കിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്…

ആശുപത്രിയില്‍ തീപിടിത്തം

Posted by - May 24, 2018, 06:52 am IST 0
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. വസുന്ധര എന്‍ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം.  20ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ആര്‍ക്കും…

Leave a comment