കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

517 0

കൊച്ചി: കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനു പിന്നാലെ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി. മുഴുവൻ താത്കാലിക ഡ്രൈവർമാരെയും ഏപ്രിൽ 30നകം പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ 1,565 താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടേണ്ടിവരും.

പിഎസ്‌സി ഉദ്യോഗാർഥികളുടെ ഹർജിയിലാണ് നടപടി.  2,455 ഒഴിവുകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇവരെ നിയമിക്കാനുള്ള അഡ്വൈസ് മെമ്മോ എത്രയും പെട്ടെന്ന് നൽകണം. ഈ മാസം 30നകം ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേർത്ത് തൽസ്ഥിതി വിവരറിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവനുസരിച്ച് 3,861 താല്‍ക്കാലിക കണ്ടക്ടർമാർക്കാണ് നേരത്തെ പിരിച്ചുവിട്ടത്.

Related Post

കൊച്ചിയിലെ പെട്രോള്‍ ആക്രമണം: ഉദ്ദേശം കൊലപാതകം 

Posted by - Apr 16, 2019, 05:10 pm IST 0
കൊച്ചി: പനമ്പിള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പ്രതി പെട്രോൾ ഒഴിച്ചത് കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. പെട്രോള്‍ ഒഴിച്ച ഉടനെ പെണ്‍കുട്ടികള്‍ ബഹളം വച്ചതിനാലാണ്…

ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു

Posted by - Jun 15, 2018, 06:48 pm IST 0
ആലപ്പുഴ: ആലപ്പുഴയില്‍ ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മാനേജര്‍ ജോസിയെയാണ് പുളിങ്കുന്ന് സ്വദേശി വിനോദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊലപാതക കാരണം…

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത

Posted by - Nov 23, 2018, 11:26 am IST 0
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന്…

കെവിന്‍ വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാനുവിന്‍റെ മാതാവ് ഹൈക്കോടതിയില്‍ 

Posted by - Jun 5, 2018, 01:15 pm IST 0
കൊച്ചി: കെവിന്‍ വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യപ്രതി ഷാനുവിന്‍റെ മാതാവ് രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തനിക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക്…

നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു: സംസ്ഥാനം ഭീതിയില്‍ 

Posted by - May 21, 2018, 07:52 am IST 0
മലപ്പുറം : മലപ്പുറത്ത് നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഡിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മരണം നടന്ന നാല് ഇടങ്ങളിലും…

Leave a comment