വീട്ടമ്മയ്ക്ക് സാമൂഹ്യമാധ്യമം വഴി സെക്‌സ്ദൃശ്യങ്ങള്‍ പതിവായി അയച്ചു കൊടുത്ത യുവാവിനെ ഒടുവില്‍ പോലീസ് പൊക്കി

139 0

പൊന്‍കുന്നം: വീട്ടമ്മയ്ക്ക് സാമൂഹ്യമാധ്യമം വഴി സെക്‌സ്ദൃശ്യങ്ങള്‍ പതിവായി അയച്ചു കൊടുക്കുകയും നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റൊരു മൊബൈല്‍ വഴി ശല്യം തുടരുകയും ചെയ്ത യുവാവ് ഒടുവില്‍ പോലീസ് പിടിയില്‍. 45 കാരനായ വയനാട് സുല്‍ത്താന്‍ബെത്തേരി സ്വദേശി നെന്മേനി ചുള്ളിയോട് ആലപ്പാറ ഇളമ്പാശ്ശേരി റോയി ഏബ്രഹാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊന്‍കുന്നം സ്വദേശിനിയെ ഇയാള്‍ പതിവായി ശല്യം ചെയ്തിരുന്നു. 

ആദ്യമൊക്കെ ഗുഡ്‌നൈറ്റ് അയച്ചിരുന്ന ഇയാളുടെ സന്ദേശങ്ങള്‍ പിന്നീട് അശ്‌ളീലദൃശ്യങ്ങളുടെ പരാമ്പരയായി മാറിയതോടെ വീട്ടുകാര്‍ വിളിച്ച്‌ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതി ആയതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് പറഞ്ഞതനുസരിച്ച്‌ ഈ നമ്പര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ മറ്റ് നമ്പര്‍ വഴിയായി യുവാവിന്റെ പരാക്രമം. ഒടുവില്‍ വീട്ടുകാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുകയും അന്വേഷണം തുടങ്ങുകയുമായിരുന്നു. 

അന്വേഷണത്തിനൊടുവിലാണ് റോയി ഏബ്രഹാമിനെ പോലീസ് പൊക്കിയത്.  പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാള്‍ ഇപ്പോഴുള്ള ഇടം കണ്ടെത്തുകയും വയനാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം സ്ത്രീകള്‍ക്ക് അശ്‌ളീല സന്ദേശം അയച്ച്‌ ശല്യം ചെയ്യുന്നത് ഇയാളുടെ പതിവ് നടപടിയായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തിയുടെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ ഇയാള്‍ക്കെതിരേ മുമ്പും കേസുണ്ടായിട്ടുണ്ട്. ഇതിന് ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളയാളാണ് റോയി ഏബ്രഹാം.
 

Related Post

പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Posted by - Dec 10, 2018, 10:18 pm IST 0
പത്തനംതിട്ട : പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ് പമ്ബയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള…

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍

Posted by - Apr 22, 2018, 12:33 pm IST 0
കോതമംഗലം: കോതമംഗലം ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍. കാക്കുന്നേല്‍ വീട്ടില്‍ ശശിയേയും ഭാര്യയെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍…

യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്

Posted by - Dec 4, 2018, 01:39 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കായി കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് ഇപ്പോള്‍ പരിമിതിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംരക്ഷണം തേടി 4 യുവതികള്‍…

മണ്‍വിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാര്‍ തന്നെ

Posted by - Nov 10, 2018, 02:48 pm IST 0
തിരുവനന്തപുരം: മണ്‍വിള പ്ളാസ്‌റ്റിക് ഫാക്‌ടറിയ്‌ക്ക് തീവച്ചത് പിടിയിലായ ജീവനക്കാര്‍ തന്നെ. ഇരുവരും കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിറയിന്‍കീഴ് സ്വദേശി ബിമല്‍ കാര്യവട്ടം സ്വദേശി ബിനു…

Leave a comment