തൊടുപുഴയിൽ മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി

327 0

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്.

ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും കുട്ടി ചികിത്സയില്‍ കഴിഞ്ഞ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്യന്‍ മരണം വിവരം പങ്കുവച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. രാവിലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടി വെന്‍റിലേറ്ററില്‍ തുടരട്ടെ എന്നായിരുന്നു അവരുടേയും നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് രാവിലെ പതിനൊന്ന് മുപ്പതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. പതിനൊന്ന് മുപ്പത്തഞ്ചോടെ മരണം ഔദ്യോഗികമായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

മരണവിവരം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘത്തേയും പൊലീസിനേയും അറിയിച്ചിട്ടുണ്ടെന്നും പൊലീസിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

മാതാവിന്‍റെ സുഹൃത്ത് നടത്തിയ മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്തിരുന്നു. 

കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി എട്ട് ദിവസം മുന്‍പ് തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും മറ്റു അവയവങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഡോക്ടര്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. 

Related Post

ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി

Posted by - Mar 5, 2018, 10:04 am IST 0
ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി  മുൻ ഹൈ കോടതി ജഡ്ജിയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി (70). പുലർച്ചെ 2 മണിക്ക് മകൻ അഡ്വ. ബസന്ത്…

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ ആക്രമണം

Posted by - Nov 11, 2018, 10:57 am IST 0
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് തങ്ങളെ ആക്രമിച്ചുവെന്ന് കാണിച്ച്‌ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി…

താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരും; തൃപ്‌തി ദേശായി 

Posted by - Nov 16, 2018, 10:03 am IST 0
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയുടെ വിമര്‍ശനം. തനിക്ക് സുരക്ഷ നല്‍കേണ്ടത് കേരള…

കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Posted by - Nov 27, 2018, 03:57 pm IST 0
ന്യഡല്‍ഹി:  കെ.എം.ഷാജിയെ അഴീക്കോട് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അപ്പീല്‍ തീരുമാനം വരും വരെയാണ് സ്റ്റേ. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍…

ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 

Posted by - May 28, 2018, 10:11 am IST 0
പുനലൂര്‍: കോട്ടയം മാന്നാനത്ത്​ ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിന്‍ (24)​​​​​​ന്റെ…

Leave a comment