ചരിത്രത്തിലേക്ക് ശ്രീധന്യ; സിവിൽ സർവീസിൽ കേരളത്തിന് അഭിമാന നിമിഷം

184 0

കേരള ചരിത്രത്തിൽ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി സിവിൽ സർവീസിൽ തിളക്കമാർന്ന വിജയം നേടി. വയനാട് പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ് കമല ദമ്പതികളുടെ മകൾ ശ്രീധന്യ 410ാമത്തെ റാങ്കാണ് നേടിയത്.

ദേശീയതലത്തിൽ ഒന്നും രണ്ടും റാങ്കുകൾ രാജസ്ഥാൻ സ്വദേശികൾക്കാണ്. ഒന്നാം റാങ്കു നേടിയ കനിഷക് കതാരിയ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള മിടുക്കനാണെന്നതും പ്രത്യേകതയാണ്. ഐഐടി ബോംബെയിൽ നിന്ന് കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗിൽ ബി.ടെക് ബിരുദധാരിയാണ് കനിഷക് കതാരിയ. ഗണിതശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. ആദ്യ ശ്രമത്തിൽ തന്നെ ഒന്നാം റാങ്ക് നേടി.

അക്ഷത് ജെയിൻ ആണ് രണ്ടാം റാങ്ക്കാരൻ. ഉത്തർപ്രദേശ് സ്വദേശിയായ ജുനൈദ് അഹമ്മദിനാണ് മൂന്നാം റാങ്ക്. വനിതകളിൽ ഒന്നാമതെത്തിയ ഭോപ്പാൽ സ്വദേശി ശ്രുതി ജയന്ത് ദേശ്‌മുഖ് അഞ്ചാം റാങ്ക് നേടി.

ആദ്യ 500 റാങ്കിൽ കേരളത്തിൽ നിന്ന് 18പേരേ ഉള്ളൂ. ആദ്യ 50 റാങ്കിൽ എറണാകുളം മുപ്പത്തടം സ്വദേശി ശ്രീലക്ഷ്‌‌മിയും ഉൾപ്പെടുന്നു. 29-ാം റാങ്കുള്ള ശ്രീലക്ഷ്മിയാണ് കേരളത്തിൽ ഒന്നാമത് . കാസർകോഡ് സ്വദേശി രഞ്ജിത മേരി വർഗീസ് 49ാം റാങ്കുമായി രണ്ടാമതെത്തി. പയ്യന്നൂർ സ്വദേശിയായ അർജുൻ മോഹൻ 66-ാംറാങ്കു നേടി. ആദ്യ 25റാങ്കുകാരിൽ 15 പുരുഷൻമാരും 10 സ്‌ത്രീകളുമുണ്ട്.

Related Post

രാഹുലും പ്രിയങ്കയും പെട്രോൾ ബോംബുകളാണെന്ന്  ബിജെപി മന്ത്രി അനിൽ വിജ്  

Posted by - Dec 25, 2019, 10:18 am IST 0
ന്യൂ ഡൽഹി : കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും പെട്രോൾ ബോംബുകളോടുപമിച്  ബിജെപി മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രിയായ അനിൽ വിജാണ്  രണ്ട് പേരെയും…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.       

Posted by - Apr 4, 2018, 08:54 am IST 0
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.                       …

വയനാട്ടിൽ രാഹുലിനെതിരെ സിപിഎമ്മിന്‍റെ കർഷക മാർച്ച് ഇന്ന് 

Posted by - Apr 12, 2019, 11:21 am IST 0
വയനാട്: വയനാട്ടിൽ ജനവിധി തേടുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച് ഇന്ന്. വയനാട്ടിലെ പുല്‍പ്പളളിയില്‍ ഇടതു മുന്നണിയിലെ വിവിധ കർഷക…

സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ  സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകി

Posted by - Aug 28, 2019, 03:45 pm IST 0
സി.പി.ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീർ സന്ദർശിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം…

ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്

Posted by - Nov 18, 2019, 04:32 pm IST 0
മുംബയ്: ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാം ചരമവാർഷികത്തിൽ ബാൽ താക്കറെയെ പുകഴ്ത്തി  ദേവേന്ദ്ര ഫഡ്‌നാവിസ്. താക്കറെയുടെ പഴയ പ്രസംഗ വീഡിയോയോടൊപ്പം ബാൽ താക്കറെ തങ്ങളെ പഠിപ്പിച്ചത്…

Leave a comment