ഐ പി എൽ: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

568 0

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് തകര്‍പ്പന്‍ തുടക്കമാണ് ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍സ്‌റ്റോ സഖ്യം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ അവർ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു.വാര്‍ണര്‍ (10) പുറത്തായെങ്കിലും ബെയര്‍സ്‌റ്റോയുടെ ഇന്നിങ്‌സ് ഹൈദരാബാദിന് തുണയായി.

നേരത്തെ, ഡല്‍ഹി കാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 41 പന്തില്‍ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് ഡല്‍ഹിയെ തകര്‍ത്തത്.

Related Post

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം 

Posted by - Apr 9, 2018, 10:33 am IST 0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ജിത്തു റായ് റെക്കോർഡോടെ സ്വർണം നേടി ഇന്ത്യക്ക് അഭിമാനമായി.…

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും 

Posted by - Apr 13, 2018, 11:44 am IST 0
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും  റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്…

ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം 

Posted by - Apr 14, 2018, 09:11 am IST 0
ഇടിക്കൂട്ടിൽ സ്വർണവുമായി മേരി കോം  കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ്ങിൽ ഇന്ത്യയുടെ മേരി കോം സ്വർണം നേടി. വനിതകളുടെ 45-48 കിലോഗ്രാം വിഭാഗത്തിൽ അയർലൻഡ് താരം ക്രിസ്റ്റീന ഓക്കുഹരയെ…

ഐപിഎൽൽനിന്നും ബില്ലി സ്റ്റാൻലെക് പുറത്ത് 

Posted by - May 6, 2018, 09:24 am IST 0
വലതു കൈക്കേറ്റ പരിക്കിനെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് കളിക്കാരൻ ബില്ലി സ്റ്റാൻലെക് പുറത്ത്. വലതുകൈയിലെ വിരലിനു പൊട്ടൽ സംഭവിച്ചത് കാരണമാണ് ഈ ഓസ്‌ട്രേലിയൻ കളിക്കാരന് കളി നഷ്ടമാകുന്നത്. …

അവസാന ഓവറില്‍ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

Posted by - Apr 12, 2019, 12:31 pm IST 0
ജയ്പൂര്‍: 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു…

Leave a comment